ഇരിങ്ങാലക്കുട: സേവാഭാരതി വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഇരിങ്ങാലക്കുട സേവാഭാരതി 15 ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. സേവാഭാരതി തൃശൂര്‍ ജില്ലാ രക്ഷാധികാരി റിട്ട. മേജര്‍ ജനറല്‍ പി. വിവേകാനന്ദന് സേവാസന്ദേശം നല്കി. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി പി. കെ. ഉണ്ണികൃഷ്ണന് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കും 2023 – 24 ലെ ബജറ്റും കെ. ആര്. സുബ്രഹ്മണ്യന് അവതരിപ്പിച്ചു. ആര്‍എസ് ഖണ്ഡ് സംഘചാലക് പി. കെ. പ്രതാപവര്‍മ വരണാധികാരിയായി. പുതിയ ഭാരവാഹികളായി
പി.കെ. ഭാസ്കരന്, പി. വിവേകാനന്ദന് (രക്ഷാധികാരികള്‍), നളിന്‍ബാബു എസ്. മേനോന് (പ്രസിഡന്റ്), കെ. ആര്. സുബ്രഹ്മണ്യന്, ഒ.എന്‍. സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), സായി റാം വി. (ജനറല്‍ സെക്രട്ടറി), പി.കെ. ഉണ്ണികൃഷ്ണന്, സതീഷ് പള്ളിച്ചാടത്ത് (സെക്രട്ടറിമാര്‍),
ജയശങ്കര്‍ പായ്ക്കാട്ട് (ട്രഷറര്‍), ഐ.കെ. ശിവാനന്ദന് (സ്വവാലംബനം), രാഘവന് കെ. (ആപത്സേവാ) രമാദേവി കേശവദാസ് (വിദ്യാഭ്യാസം), കവിത ലീലാധരന് (ആരോഗ്യം), രാജേഷ് ടി. യു. (സാമാജികം, ശ്രമദാനം), ലിബിന്‍രാജ് ടി. ആര്. (ഐടി), പ്രകാശന് കൈമാപറമ്പില്‍, പ്രകാശന് കൈമാപറമ്പില്‍, പി. ഗോപിനാഥന് എന്നിവരെ എക്സി. അംഗങ്ങളായും തെരഞ്ഞെടുത്തു. ശിവദാസ് പള്ളിപ്പാട്ട് സ്വാഗതവും സായിറാം വി. നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: