തൃശൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, സിവില്‍ സര്ജന് എന്നീ തസ്തികയില്‍ താല്‍ക്കാലികമായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവര് 21 ന് വൈകീട്ട് 5 മണിക്ക് മുമ്പ് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ക്ക് അപേക്ഷ സമര്‍പ്പിക്കണം. 23 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ടിസിഎംസി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എംബിബിഎസ് ബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാര്‍/വോട്ടേഴ്സ് ഐഡി കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: