തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ കേസ് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരനായ ബെന്നി ബെഹന്നാനും തെളിവുകളൊന്നും ഹാജരാക്കിയില്ല. അതിനാൽ തുടരന്വേഷണം ബുദ്ധിമുട്ടാണെന്നും പോലീസ് പറയുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു.
മുഖ്യമന്ത്രിയെ ഉന്നം വച്ചുള്ള ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പരാമർശമാണ് കേസിനാധാരം. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാല്‍ കൈതോലപ്പായയില്‍ വെച്ച് പണം നല്‍കിയത് ആര്‍ക്കെന്നും എവിടെവെച്ചെന്നും എപ്പോഴെന്നുമുള്ള പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ശക്തിധരന്‍ കൃത്യമായി മറുപടി നല്‍കിയില്ല. പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി.
സിപിഎം ഉന്നതനും നിലവിലെ ഒരു മന്ത്രിയും ചേര്‍ന്ന് കൊച്ചിയിലെ ദേശാഭിമാനിയുടെ ഓഫീസില്‍ നിന്നും കൈതോലപ്പായയില്‍ രണ്ട് കോടിയിലധികം രൂപ കടത്തിയെന്നായിരുന്നു ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവിധ സ്ഥലങ്ങളില്‍ നിന്നും സ്വരൂപിച്ചതില്‍ രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റി. പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണ് കൊണ്ടുപോയതെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: