ന്യൂദൽഹി: അധികം വൈകാതെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ ഉറപ്പ്.
സെക്കൻഡിൽ 10 ജിഗാബൈറ്റ്‌സ് വരെയാണ് 5ജിക്ക് കൈവരിക്കാൻ കഴിയുന്നതെങ്കിൽ 6ജിക്ക് സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെ കൈവരിക്കാനാകും.നൂറ് സിനിമകള്‍ വരെ ഒറ്റ മിനിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ നൽകുന്ന രാജ്യമായി ഇന്ത്യ മാറും. നിലവിലെ സൂപ്പർഫാസ്റ്റ് ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന 5ജി പ്ലാനുകളെക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി.
വെർച്വൽ റിയാലിറ്റി കൂടുതൽ അടുക്കുമെന്നും ഓൺലൈൻ അനുഭവങ്ങൾക്ക് പുത്തൻ ജീവൻ പകരുമെന്നും അവകാശപ്പെടുന്നു. 6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇന്ത്യ 6ജിയിൽ പ്രവേശിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: