Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

രാജ്യത്തെ കാര്‍ഷിക മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി പദ്ധതി വന്‍ വിജയമാകുമെന്ന വ്യക്തമായ സൂചനകളാണു നല്‍കുന്നത്. 2023 ജൂലൈ 27നു രാജസ്ഥാനിലെ സീക്കറില്‍ 'പിഎം-കിസാന്‍ സമ്മേളന'ത്തില്‍ 1,25,000 പിഎംകെഎസ്‌കെകള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം രണ്ടു കോടി കര്‍ഷകരുടെ വ്യാപകമായ പങ്കാളിത്തം ഈ സംരംഭത്തിന്റെ വിജയം വ്യക്തമാക്കുന്നു. വിവിധ പങ്കാളികള്‍ക്കിടയിലെ ഏകത്വത്തിന്റെയും അഭിമാനബോധത്തിന്റെയും വികാരത്തില്‍നിന്ന് ഏതൊരു സംരംഭത്തിന്റെയും വിജയം കണക്കാക്കാനാകും.

ഡോ. മന്‍സൂഖ് മാണ്ഡവ്യ by ഡോ. മന്‍സൂഖ് മാണ്ഡവ്യ
Aug 15, 2023, 05:00 am IST
in Article

2022-23ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. ജനസംഖ്യയുടെ 47 ശതമാനം ഉപജീവനത്തിനായി കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്നു. ശരിയായ രീതിയിലുള്ള ഉല്‍പ്പാദനത്തിനും മികച്ച വിളവിനും അതതു സമയങ്ങളില്‍ ശരിയായ രീതിയിലുള്ള വിത്തുനടലും പരിചരണവും മറ്റും ആവശ്യപ്പെടുന്ന സമയബന്ധിതമായ ജോലിയാണു കൃഷി. കാര്‍ഷിക ഇന്‍പുട്ടുകള്‍ എന്നു വിളിക്കാവുന്ന ഈ കാര്യങ്ങള്‍ കൃഷിയെ സംബന്ധിച്ച് അവശ്യഘടകങ്ങളാണ്. ഇത്തരം സേവനങ്ങള്‍ കാര്യക്ഷമമായി ഉറപ്പുവരുത്തുന്നതു കാര്‍ഷികവൃത്തിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്നു.

ഇന്ത്യയില്‍ ഈ സേവനങ്ങളുടെ ശൃംഖല ഏകീകൃത സ്വഭാവമില്ലാതെ വിഘടിച്ച നിലയിലാണുള്ളത്. വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ഉപകരണങ്ങള്‍ എന്നിവയ്‌ക്കായി പ്രത്യേക വിതരണശൃംഖലകളാണുള്ളത്. അവ അവയുടെ മാത്രം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണു പ്രവര്‍ത്തിക്കുന്നത്. കൂടാതെ മണ്ണ്, വിത്ത്, രാസവളങ്ങള്‍, വിവിധ കാര്‍ഷികാധിഷ്ഠിത പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ വിവിധ ഏജന്‍സികള്‍ വഴി കര്‍ഷകരിലേക്കു വ്യത്യസ്തതരത്തിലും അസന്തുലിതമായുമാണ് എത്തുന്നത്. കര്‍ഷകര്‍ക്കു സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമഗ്ര വിവരങ്ങള്‍ നല്‍കുന്നതില്‍ ഈ ഘടന പരാജയപ്പെടുന്നു.

ഗവണ്മെന്റിന്റെ പിന്തുണയോടെ കര്‍ഷകര്‍ക്ക് ഒരു കുടക്കീഴില്‍ വിശ്വസനീയവും സമഗ്രവുമായ പ്രതിവിധികള്‍ നല്‍കുക എന്നതിലൂടെയേ ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍, സ്വകാര്യ മേഖല കര്‍ഷകര്‍ക്ക് ഇന്‍പുട്ടുകളും സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാനുള്ള മാതൃക നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അവ ഏറെക്കുറെ പരാജയപ്പെടുകയാണുണ്ടായത്.

അതിനാലാണ്, കൃഷിക്കാര്‍ കൂടുതലായി സന്ദര്‍ശിക്കുന്ന നിലവിലെ വളം ചില്ലറ വില്‍പ്പനശാലകളെ ഒരിടത്തുതന്നെ എല്ലാ പ്രതിവിധികളും ലഭിക്കുന്ന ഇടം എന്ന നിലയില്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രമാക്കി (പിഎംകെഎസ്‌കെ) മാറ്റുക എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതു കര്‍ഷകരുടെ ആവശ്യങ്ങള്‍ സുസ്ഥിരമായി നിറവേറ്റുന്നതിനുള്ള പരിഹാരമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ പദ്ധതി രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവച്ചു. കര്‍ഷകരെ ശാക്തീകരിക്കുന്നതിനും കാര്‍ഷിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാടോടെ കാര്‍ഷിക ഇന്‍പുട്ടുകളിലേക്കും വിവരങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം ലളിതമാക്കല്‍, കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തല്‍, കാര്‍ഷികവൃത്തിയിലൂടെ രാജ്യത്തിന്റെ പുരോഗതിക്കു സംഭാവനയേകല്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പിഎംകെഎസ്‌കെയ്‌ക്കു കീഴില്‍, 2,80,000 സജീവ ചില്ലറ രാസവളം വില്‍പ്പനശാലകള്‍ ഏകജാലക കേന്ദ്രങ്ങളായി ഘട്ടംഘട്ടമായി പരിവര്‍ത്തനം ചെയ്യുകയാണ്. രാസവളങ്ങള്‍, വിത്തുകള്‍, കീടനാശിനികള്‍, ചെറുകിട കാര്‍ഷിക യന്ത്രങ്ങള്‍/ഉപകരണങ്ങള്‍, ഡ്രോണ്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കാര്‍ഷിക ഇന്‍പുട്ടുകള്‍ കര്‍ഷകര്‍ക്കു നല്‍കുന്നതിലാണു പിഎംകെഎസ്‌കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ണ്-വിത്ത് പരിശോധനാസൗകര്യം ഒരുക്കുക എന്നതാണു പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. കര്‍ഷകര്‍ക്കു തങ്ങളുടെ കൃഷിസ്ഥലത്തെ മണ്ണിനെയും വിളസാഹചര്യങ്ങളെയും കുറിച്ചുള്ള അറിവു നല്‍കുന്നതിലൂടെ, വിഭവവിനിയോഗം പോലുള്ള കാര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കാനും ഉയര്‍ന്ന വിളവു നേടാനും പദ്ധതി സഹായിക്കുന്നു.

ഇതു കൃത്യതയുള്ള കൃഷിയെയും വിഭവക്ഷമതയുള്ള കൃഷിരീതികളെയും പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, വിളകളെയും ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികളെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിജ്ഞാന കേന്ദ്രങ്ങളായി പിഎംകെഎസ്‌കെകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.  ഈ കേന്ദ്രങ്ങള്‍ കൃഷിക്കാര്‍ക്കു ശരിയായ തീരുമാനങ്ങളെടുക്കാനും അതുവഴി അവരുടെ കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

ദശലക്ഷക്കണക്കിനു കൃഷിക്കാരുടെ ജീവിതം സുഗമമാക്കുകയാണു പദ്ധതിയുടെ സുപ്രധാന ലക്ഷ്യം. മെച്ചപ്പെട്ട കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും കര്‍ഷക സമൂഹത്തിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിയും ഈ സംരംഭം ഉറപ്പാക്കും.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി പദ്ധതി വന്‍ വിജയമാകുമെന്ന വ്യക്തമായ സൂചനകളാണു നല്‍കുന്നത്. 2023 ജൂലൈ 27നു രാജസ്ഥാനിലെ സീക്കറില്‍ ‘പിഎം-കിസാന്‍ സമ്മേളന’ത്തില്‍ 1,25,000 പിഎംകെഎസ്‌കെകള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം രണ്ടു കോടി കര്‍ഷകരുടെ വ്യാപകമായ പങ്കാളിത്തം ഈ സംരംഭത്തിന്റെ വിജയം വ്യക്തമാക്കുന്നു. വിവിധ പങ്കാളികള്‍ക്കിടയിലെ ഏകത്വത്തിന്റെയും അഭിമാനബോധത്തിന്റെയും വികാരത്തില്‍നിന്ന് ഏതൊരു സംരംഭത്തിന്റെയും വിജയം കണക്കാക്കാനാകും. കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ ഇതിനകം 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയുണ്ടെന്നും പിഎംകെഎസ്‌കെയുടെ ചുറ്റുപാടുകള്‍ മുതല്‍ കേന്ദ്രങ്ങളില്‍ ലഭ്യമായ സൗകര്യങ്ങളും ഇന്‍പുട്ടുകളും വരെയുള്ള മാറ്റത്തില്‍ കൃഷിക്കാര്‍ സന്തുഷ്ടരാണെന്നും സമീപകാല സര്‍വേ സൂചിപ്പിക്കുന്നു.

പിഎംകെഎസ്‌കെകളിലൂടെയുള്ള നാനോ യൂറിയയുടെ വില്‍പ്പനയും ആറുകോടിയിലെത്തി. രാസവളം കമ്പനികളുടെ പിന്തുണയുള്ള ഡ്രോണ്‍ സംരംഭകര്‍ മെച്ചപ്പെട്ട രീതിയില്‍ രാസവളങ്ങളും രാസവസ്തുക്കളും തളിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി പിഎംകെഎസ്‌കെകളുമായി സഹകരിച്ചു വരികയാണ്. സംസ്ഥാനങ്ങളും കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളും വിതരണക്കാരും തമ്മിലുള്ള ബന്ധം വിപുലമായതു കര്‍ഷകര്‍ക്ക് അറിവും സേവനങ്ങളും ക്രിയാത്മകമായി ലഭിക്കുന്നതിനും കാരണമാകുന്നു.

ഇത്തരത്തില്‍, കൃഷിക്കാരെ ശാക്തീകരിക്കുന്നതിലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്കു കരുത്തുപകരുന്നതിലും പിഎംകെഎസ്‌കെ സംരംഭം വലിയ വഴിത്തിരിവാണെന്നു തെളിഞ്ഞിരിക്കുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും അറിവിന്റെയും ലഭ്യത ലളിതമാക്കുക, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കര്‍ഷകരെ ശാക്തീകരിക്കുക, സുസ്ഥിര സമ്പ്രദായങ്ങള്‍ പരിപോഷിപ്പിക്കുക എന്നിവയിലൂടെ പിഎംകെഎസ്‌കെകള്‍ രാജ്യത്തെ കൃഷിക്കാരെ സമൃദ്ധിയുടെ പുതുയുഗത്തിലേക്കു നയിക്കുകയാണ്. ഗവണ്മെന്റിന്റെ അചഞ്ചലമായ പിന്തുണയും പങ്കാളികളില്‍ നിന്നുള്ള കൂട്ടായ ശ്രമങ്ങളും ഉപയോഗിച്ച്, പിഎംകെഎസ്‌കെകള്‍ ക്രിയാത്മക മാറ്റത്തിനു തുടര്‍ന്നും നേതൃത്വം നല്‍കും. അവ രാജ്യത്തിന്റെ കാര്‍ഷികമേഖലയ്‌ക്കായുള്ള പിന്തുണയ്‌ക്കു കരുത്തേകും. അതിലൂടെ കാര്‍ഷികമേഖല അഭിവൃദ്ധി പ്രാപിക്കും. സ്വയംപര്യാപ്തമായ കാര്‍ഷിക ആവാസവ്യവസ്ഥയ്‌ക്കു സംഭാവനയേകുകയും ചെയ്യും.

ഡോ. മന്‍സൂഖ് മാണ്ഡവ്യ, കേന്ദ്ര രാസവസ്തു – രാസവളം വകുപ്പ് മന്ത്രി

Tags: narendramodikrishibjpകേന്ദ്ര സര്‍ക്കാര്‍നെല്‍കര്‍ഷകര്‍
ഡോ. മന്‍സൂഖ് മാണ്ഡവ്യ
ഡോ. മന്‍സൂഖ് മാണ്ഡവ്യ
കേന്ദ്ര രാസവസ്തു,  രാസവളം വകുപ്പ് മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.