Categories: India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

ഞായറാഴ്ചയാണെങ്കിലും ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരോട് യോഗി ആദിത്യനാഥിന്‍റെ നിര്‍ദേശം. ആഗസ്ത് 13ന് ഹര്‍ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായാണ് സ്കൂളുകള്‍ തുറക്കാന്‍ യോഗി നിര്‍ദേശിച്ചത്.

Published by

ലഖ്നൗ :ഞായറാഴ്ചയാണെങ്കിലും ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരോട് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. ആഗസ്ത് 13ന് ഹര്‍ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായാണ് സ്കൂളുകള്‍ തുറക്കാന്‍ യോഗി നിര്‍ദേശിച്ചത്.  

സ്കൂളുകള്‍ എല്ലാം ആഗസ്ത് 13 ഞായറാഴ്ച തുറക്കുകയും ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്കെല്ലാം അന്ന് സൗജന്യ ഉച്ചഭക്ഷണവും യോഗി വാഗ്ദാനം ചെയ്തു. ഹര്‍ഘര്‍ തിരംഗയ്‌ക്കൊപ്പം ‘മേരിമാടി മേരി ദേശ്’ പ്രോഗാ’മും സ്കൂളുകളില്‍ നടന്നു.  

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്യപാരായണവും നടന്നു. അന്ന് സ്കൂളുകളില്‍ നടന്ന പരിപാടികളുടെ ഫോട്ടോകള്‍ എല്ലാ സ്കൂളുകളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജില്ലാ തലത്തില്‍ എത്ര കുട്ടികള്‍, അധ്യാപകര്‍ സ്കൂളിലെത്തി എന്നതിന്റെ കണക്കുകളും ഹാജരാക്കിയിരുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക