ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠന ശിബിരം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ഏറ്റുമാനൂരില്‍ നടക്കും.9 -ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ ആധ്യാത്മികവും സംഘടനാപരവുമായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കും. ക്ഷേത്ര ശാസ്ത്രം ,ക്ഷേത്ര ആചാരങ്ങള്‍, ക്ഷേത്രങ്ങളുടെ സംരക്ഷണം എന്നീവിഷയങ്ങള്‍ ശിബിരത്തില്‍ ചര്‍ച്ചയാവും .
ശിബിരത്തിന്റെ നടത്തിപ്പിനായി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ചെയര്‍മാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പ്രജ്ഞാനാനന്ദ തീര്‍ത്ഥ പാദസ്വാമികള്‍ (വാഴൂര്‍), സത് സ്വരൂപാനന്ദ സ്വാമികള്‍( മാര്‍ഗ്ഗനിര്‍ദ്ദേശക മണ്ഡല്‍ സംസ്ഥാന സെക്രട്ടറി) എരുമേലി,പുതുമന മഹേശ്വരന്‍ നമ്പൂതിരി , പി.പിഗോപി (ആര്‍എസ്എസ് വിഭാഗ് സംഘചാലക്) എം ജി സോമനാഥ് വൈക്കം, എ.കേരളവര്‍മ്മ കോട്ടയം, എന്‍.അരവിന്ദാക്ഷന്‍ നായര്‍ ഏറ്റുമാനൂര്‍, പ്രൊഫ. അനന്തപത്മനാഭ അയ്യര്‍ ഏറ്റുമാനൂര്‍ എന്നിവര്‍ സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരികള്‍ ആണ്. ഡോ വി.വി. സോമന്‍ വര്‍ക്കിങ്് പ്രസിഡന്റും ,കവന മന്ദിരം പങ്കജാക്ഷന്‍ , ജി. സുരേഷ് , എസ്. ദിലീപ്കുമാര്‍, സോമദാസ് ഏറ്റുമാനൂര്‍, ടി.എന്‍. പ്രഭാകരന്‍ നായര്‍ ആര്‍.ഗോപാലകൃഷ്ണന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍ രാമചന്ദ്രന്‍ മുണ്ടക്കയം, എന്നിവര്‍ ഉപാധ്യക്ഷന്‍മാരുമാണ്.
കെ .പി .സഹദേവന്‍ ആണ് ജനറല്‍ കണ്‍വീനര്‍ .എം . പി .വിശ്വനാഥന്‍, കെ. ഉണ്ണികൃഷ്ണന്‍, ജയന്തി മനോജ്, വിജയമോഹന്‍, അജിത്ത് എരുമേലി, വിനോദ് ജി ഏറ്റുമാനൂര്‍, ജിനചന്ദ്ര ബാബു, ജ്യോതി വി., സുധ സത്യദേവ് , കെ.ജി.ബിന്ദു, ജയകുമാര്‍ ഏറ്റുമാനൂര്‍, സുരേഷ് വല്ലകം എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാര്‍ ആണ്. ട്രഷറര്‍ വിജയകുമാര്‍ ആണ്. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ സമിതി മേഖലാ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .എസ് . നാരായണന്‍, സംഘടന സെക്രട്ടറി ടി.യു. മോഹനന്‍, ജില്ലാ പ്രസിഡന്റ്് എം.പി. വിശ്വനാഥന്‍, സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, കെ. പി.സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: