ന്യൂദല്‍ഹി: ബിജെപിയ്ക്ക് വോട്ട് ചെയ്തവരും ബിജെപിയെ പിന്തുണയ്ക്കുന്നവരും രാക്ഷസ പ്രവണതയുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. ഹരിയാനയിലെ കൈതാലില്‍ പ്രസംഗിക്കവേയാണ് രണ്‍ദീപ് സുര്ജെവാലയ്ക്ക് നാക്ക് പിഴച്ചത്.
ഇന്ത്യയിലെ ജനങ്ങളെയാണ് കോണ്‍ഗ്രസ് രാക്ഷസരെന്ന് വിളിച്ചതെന്നും കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥമുഖമാണ് ഇതിലൂടെ വെളിവായതെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു. ഇതിന് കോണ്‍ഗ്രസ് പ്രസിഡന്റ് മലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പ് പറയണമെന്നും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.
രണ്‍ദീപ് സുര്‍ജെവാലയുടെ ഞരമ്പിന് കേട് പറ്റിയതിനാല്‍ കാണുന്നവരെയെല്ലാം രാക്ഷസരായി തോന്നുന്നതാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: