Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

കേന്ദ്ര ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്ക് കിട്ടുന്ന മാസപ്പടി അല്ലേ അങ്ങനെയെങ്കില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്?

Janmabhumi Online by Janmabhumi Online
Aug 14, 2023, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ജി.കെ.സുരേഷ്ബാബു

കേരളത്തിലെ മാത്രമല്ല, ഏതു നിയമസഭകളിലും പാര്‍ലമെന്റിലും മറ്റു രാഷ്‌ട്രങ്ങളിലെ പാര്‍ലമെന്റുകളിലും ഒക്കെ പാലിക്കുന്ന ചില ജനാധിപത്യ സാമൂഹിക മര്യാദകളുണ്ട്. നിയമനിര്‍മ്മാണത്തിന്റെ ചുമതല വഹിക്കുന്ന നിയമസഭയെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് വിളിക്കുന്നത്. ഈ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ചെകുത്താന്മാരുടെയും വൈതാളികമാരുടെയും കോട്ടയാക്കി മാറ്റുന്ന പ്രക്രിയയാണ് കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നടത്തിവരുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഏകീകൃത പൗരത്വ നിയമം അഥവാ യൂണിഫോം സിവില്‍ കോഡിനെതിരെ സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കിയ പ്രമേയം. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച നിയമത്തിന് ബില്‍ കൊണ്ടുവന്നിട്ടില്ല. ഇതേക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായതും പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലെ ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചത് വിവിധ ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും അഭിപ്രായം പരിഗണിച്ചും മാനിച്ചും മാത്രമായിരുന്നു. ഇതിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയത് കേരള നിയമസഭയാണെന്ന് കൊട്ടിഘോഷിച്ചു ഗീര്‍വാണം അടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. അതിന്റെ പിന്നിലെ കാര്യം മരുമോന്റെ സമുദായത്തെ സുഖിപ്പിക്കല്‍ മാത്രമല്ല, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വോട്ട് ബാങ്ക് ഇടതുപക്ഷത്ത് നിലനിര്‍ത്തുക എന്ന ഗൂഢലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് എന്നകാര്യം ഏതു കൊച്ചു കുട്ടിക്കും അറിയാം.

ബിജെപിയെയും ആര്‍എസ്എസിനെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എതിരാണെന്ന പേരില്‍ അവരെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുകയും വോട്ട് ബാങ്കാക്കി അടിമപ്പണി ചെയ്യിക്കുകയും ആണ് ഇടതുപക്ഷം കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യം രാഷ്‌ട്രീയം നിരീക്ഷിക്കുന്ന വിവരമുള്ള ആര്‍ക്കും മനസ്സിലാവും. ന്യൂനപക്ഷ സമുദായക്കാരെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്താനുള്ള പിണറായിയുടെ ശ്രമം മാത്രമായിരുന്നു ഈ പ്രമേയം. പക്ഷേ, ന്യൂനപക്ഷ ഇസ്ലാമിക വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്ന യുഡിഎഫിനും ഈ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടി വന്നു. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് കേരളത്തിലെ പൊതുസമൂഹം ശ്രദ്ധിക്കാതെ പോയത്. നിയമസഭയുടെ കീഴ്‌വഴക്കമനുസരിച്ച് സഭയില്‍ അംഗമല്ലാത്തവരെ കുറിച്ചും മറുപടി പറയാന്‍ കഴിയാത്തവരെക്കുറിച്ചും എതിരഭിപ്രായങ്ങള്‍ പറയുകയോ രേഖപ്പെടുത്തുകയോ പതിവില്ല. ഇത് ജനാധിപത്യ സംസ്‌കാരത്തിന്റെയും അന്തസ്സിന്റെയും കീഴ്‌വഴക്കത്തിന്റെയും പ്രശ്‌നമാണ്. പക്ഷേ, ഈ പ്രമേയത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ആര്‍എസ്എസിനെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ഇല്ലാ കഥകളും കള്ളത്തരങ്ങളും പറയുകയും ചെയ്തു എന്നതാണ് പ്രശ്‌നം.

മുഖ്യമന്ത്രിക്ക് രാഷ്‌ട്രീയമുണ്ടെങ്കിലും മുഖ്യമന്ത്രി എന്ന് പറയുന്ന പദവി എല്ലാ പൗരന്മാരുടെയും കൂടിയാണ്. സത്യമുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനെയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയോ വിമര്‍ശിക്കുകയും അത് നിയമസഭാ രേഖകളില്‍ വരികയും ചെയ്താല്‍ അതിനെതിരെ ഈ തരത്തില്‍ ഒരു വിമര്‍ശനവും ഉന്നയിക്കേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തികച്ചും സദാചാര വിരുദ്ധമായ, ആഭാസകരമായ രാഷ്‌ട്രീയ വൈരാഗ്യത്തിന് വേണ്ടി സഭയില്‍ ഇല്ലാത്ത ഒരു പ്രസ്ഥാനത്തിനെതിരെ പരാമര്‍ശം നടത്തുകയായിരുന്നു. ”ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന ഏകീകൃത സിവില്‍ കോഡു വേണോ വേണ്ടയോ എന്നതേയല്ല ഇപ്പോള്‍ സംഘപരിവാര്‍ ഇതു ചര്‍ച്ചയാക്കുന്നതിനു പിന്നിലെ അജണ്ട. ഭരണഘടനയില്‍ പറയുന്ന പൊതു സിവില്‍ നിയമമല്ല, സംഘപരിവാറിന്റെ മനസ്സിലുള്ള പൊതു സിവില്‍ നിയമം. അതു മനുസ്മൃതി പ്രകാരമുള്ള ഒരു നിയമമാണ്. അതാകട്ടെ, സംഘപരിവാര്‍ പണ്ടേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ”…അവര്‍ക്കു ഭരണഘടന മനുസ്മൃതിയാണ്. അതിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യന്‍ സാമൂഹ്യഘടനയെ പുനഃക്രമീകരിക്കുകയാണ് അവര്‍ക്കു വേണ്ടത്.”

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം സത്യവുമായി എന്തെങ്കിലും ബന്ധമുള്ളതാണോ? പൊതുവില്‍ നിയമമല്ല സംഘപരിവാറിന്റെ മനസ്സില്‍ ഉള്ളത്, അത് മനുസ്മൃതി അനുസരിച്ചുള്ള നിയമമാണ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എന്താണ് അടിസ്ഥാനം? ആര്‍എസ്എസ്സോ ഏതെങ്കിലും പരിവാര്‍ പ്രസ്ഥാനമോ എവിടെയെങ്കിലും എപ്പോഴെങ്കിലും ഇങ്ങനെ കാര്യം പറഞ്ഞിട്ടുണ്ടോ? പിന്നെ പിണറായി വിജയന് ഇത് എവിടെ നിന്ന് കിട്ടി? കവലയിലും തെരുവിലും ഊള രാഷ്‌ട്രീയ പ്രസംഗം നടത്തുന്ന സിപിഎം നേതാവല്ല പിണറായി വിജയന്‍. സംസ്ഥാന നിയമസഭയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ സഭാ രേഖകളില്‍ വരുന്ന രീതിയില്‍ നടത്തിയ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനം എന്താണെന്ന് പിണറായി വ്യക്തമാക്കണം. മനുസ്മൃതിയെ എവിടെയെങ്കിലും പൊതു നിയമമാക്കാന്‍ എപ്പോഴെങ്കിലും ആര്‍എസ്എസ്സോ പരിവാര്‍ പ്രസ്ഥാനങ്ങളോ ആവശ്യപ്പെട്ടിട്ടുണ്ടോ?

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഭരണഘടനയെ അംഗീകരിക്കില്ല എന്ന് ആര്‍എസ്എസ് പറഞ്ഞു എന്നാണ് പിണറായി അവകാശപ്പെടുന്നത്. സത്യത്തില്‍ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയില്ല എന്നു പറയുകയും ത്രിവര്‍ണ പതാക പാര്‍ട്ടി ഓഫീസുകളില്‍ ഉയര്‍ത്താതിരിക്കുകയും ഇപ്പോള്‍ കിട്ടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ല എന്ന് പ്രചരിപ്പിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലേ? സിപിഎം, സി.പി.ഐ കേന്ദ്ര ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി? കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ ദേശീയ പതാക ഉയര്‍ത്താന്‍ തുടങ്ങിയത് എന്ന കാര്യം വിസ്മരിച്ച്, അല്ലെങ്കില്‍ മറച്ചുവെച്ച് സ്വാതന്ത്ര്യദിനം മുതല്‍ എല്ലാ ദേശീയ ആഘോഷങ്ങളും ആചരിക്കുന്ന ആര്‍എസ്എസിനെ കുറ്റം പറയാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരെയും പിണറായി രോഷം കൊള്ളുന്നുണ്ട്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഭരണഘടനാ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ എങ്കിലും വായിച്ചിരുന്നെങ്കില്‍ ഇത്തരം അബദ്ധ പഞ്ചാംഗം നിയമസഭയില്‍ ഉന്നയിക്കേണ്ടി വരില്ലായിരുന്നു. വനവാസികളെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഭാഗം നോക്കുക; ”ഏക സിവില്‍കോഡ് വേണം എന്നു പറയുന്നവര്‍ ഭരണഘടനാപരമായ ഈ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലുകള്‍ വേണ്ട എന്നു പറയുമോ? അത് യാഥാര്‍ത്ഥ്യമായാല്‍ ആദിവാസികളുടെ ഭൂമിയും അതിലെ വിഭവങ്ങളും വേണം, എന്നാല്‍ അവരുടെ ജീവിതരീതികളും ഭക്ഷണക്രമവും അംഗീകരിക്കാനാവില്ല എന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാട് മാറുമോ? അതോടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും എല്ലാം ആരാധനാലയങ്ങളില്‍ കയറാനും പ്രാര്‍ത്ഥനകള്‍ നടത്താനും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുക്കാനുമൊക്കെ കഴിയുമോ?”

ആദിവാസികളെ കുറിച്ച് പിണറായി വിജയന്‍ ഒഴുക്കുന്ന മുതലക്കണ്ണീരിന്റെ പിന്നിലെ കള്ളത്തരം പൊതുസമൂഹം തിരിച്ചറിയണം. ഏകീകൃത പൗരത്വ നിയമം വന്നാല്‍ വനവാസികളെയും ഗോത്രവര്‍ഗ്ഗക്കാരെയും ഒരു കാരണവശാലും മോശമായി ബാധിക്കുന്ന ഒന്നും ഉണ്ടാവില്ല എന്ന കാര്യം ബിജെപി നേതൃത്വം തന്നെ ഉറപ്പു കൊടുത്തതാണ്. ഇനിയും വരാത്ത നിയമത്തിന്റെ പേരില്‍ പിണറായി പട്ടികജാതി വര്‍ഗ്ഗക്കാരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ കേരള നിയമസഭ ഇതേ പ്രമേയം പോലെ ഐകകണ്‌ഠ്യേന  പാസാക്കിയ ആദിവാസി ഭൂമി വീണ്ടെടുക്കല്‍ നിരോധന നിയമം ഓര്‍മിക്കണം. ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ച് പാസാക്കിയ ആ നിയമത്തിനെതിരെ നിലപാടെടുത്തത് കെ.ആര്‍. ഗൗരിയമ്മ മാത്രമായിരുന്നു. ഉളുപ്പ് അല്ലെങ്കില്‍ ആര്‍ജ്ജവം എന്ന് പറയുന്ന സംഭവം അല്പമെങ്കിലും പിണറായിയില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ വനവാസികളുടെ താല്പര്യം തകര്‍ത്ത, സുപ്രീം കോടതി വിധിയുടെ അന്തസത്ത തകര്‍ത്ത, ആ നിയമം പിന്‍വലിക്കാനുള്ള ആണത്തം പിണറായിക്കുണ്ടോ? അത് കഴിഞ്ഞു പോരെ ഇനിയും വരാത്ത നിയമത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍എസ്എസിനെയും പരിവാര്‍ പ്രസ്ഥാനങ്ങളെയും അവമതിക്കുന്നത്. വനവാസികളുടെ സ്വയം ഭരണാധികാരമുള്ള  കൗണ്‍സിലുകളുടെ അധികാരവും പദവിയും ഇല്ലാതാക്കുമെന്ന് കേന്ദ്രസര്‍ക്കാരോ സംഘപരിവാറോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

കഴിഞ്ഞില്ല മുഖ്യമന്ത്രിയുടെ കളവുകളുടെ ഘോഷയാത്ര, ”2025 ല്‍ ആര്‍എസ്എസ് ശതാബ്ദിയാണ്. അപ്പോഴേക്കു ചെയ്തു തീര്‍ക്കേണ്ട മൂന്നു കാര്യങ്ങള്‍ ഇവര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകങ്ങളെയാകെ തകര്‍ക്കുക എന്നതാണത്. ആ മതനിരപേക്ഷ പ്രതീകങ്ങളിലൊന്നായിരുന്നു ബാബറി മസ്ജിദ്. അതു തകര്‍ത്തു.” ഭരണഘടനാ പദവിയിലുള്ള മുഖ്യമന്ത്രി സുപ്രീംകോടതി വിധിയിലൂടെ പരിഹരിച്ച അയോധ്യപ്രശ്‌നത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമാണ്. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിനെക്കുറിച്ചും പിണറായി പരാമര്‍ശിക്കുന്നുണ്ട്. നാലുകെട്ടാന്‍ വേണ്ടി ഓരോ ഭാര്യമാരെ ഉപേക്ഷിക്കുന്ന ഇസ്ലാമിലെ കിരാതമായ നടപടിക്കെതിരെ കൊണ്ടുവന്ന നിയമം നൂറുകണക്കിന് മുസ്ലിം സ്ത്രീകളുടെ ജീവനെയാണ് രക്ഷിച്ചത് എന്നകാര്യം പിണറായി മറന്നു. അഴിമതിയെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും ചര്‍ച്ച നടത്താതെ ഏകീകൃത പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നത് ശരിയല്ല എന്ന പരാമര്‍ശവും ഉണ്ടായി. കേന്ദ്ര ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്ക് കിട്ടുന്ന മാസപ്പടി അല്ലേ അങ്ങനെയെങ്കില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്? എന്തുകൊണ്ട് നിയമസഭ നിര്‍ത്തിവെച്ച് തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രി ഓടി? വിലക്കയറ്റം ഉണ്ടാവില്ല എന്ന് പറഞ്ഞു വന്ന പിണറായിയുടെ കാലത്ത് വില എത്ര കൂടി എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുമോ? കേരളത്തിലുള്ളത്ര സ്ത്രീകള്‍ക്കെതിരായ ആക്രമം മറ്റേത് സംസ്ഥാനത്തുണ്ട്? വാളയാറില്‍ കൊന്ന് കെട്ടിത്തൂക്കിയ പട്ടികജാതിയില്‍പ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യം മുതല്‍ കിളിരൂരിലെ പെണ്‍കുട്ടിയുടെ പിന്നിലെ വിഐപി വരെയുള്ളവരെ കണ്ടെത്തിയിട്ട് പോരെ സ്ത്രീ സുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍. 30 ഉം 35 ഉം വയസ്സില്‍ മുത്തശ്ശിമാര്‍ ആയതിനുശേഷം തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകളെക്കുറിച്ച് എന്തുകൊണ്ട് പിണറായി നിശബ്ദനായി? മുസ്ലിം സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം നല്‍കാത്തത് ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമല്ലേ? വര്‍ക്കലയില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയെ ശരീഅത്ത് നിയമത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തല്ലിക്കൊന്നത് എന്തുകൊണ്ട് പിണറായി കണ്ടില്ല? ഈ കാര്യങ്ങളൊക്കെ മറച്ചുവെച്ച് ഇനിയും വരാത്ത ഏകീകൃത പൗരത്വ നിയമത്തിന്റെ പേരില്‍ ആര്‍എസ്എസിനെയും പരിവാര്‍ പ്രസ്ഥാനങ്ങളെയും കുറ്റപ്പെടുത്താന്‍ നുണയുടെ ചീട്ടുകൊട്ടാരമാണ് പിണറായി നിയമസഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് ഇത്രയും കളവ് നിയമസഭയില്‍ പറയാന്‍ പാടില്ലായിരുന്നു. ഇല്ലെങ്കില്‍ അത് തെളിയിക്കാനുള്ള ആര്‍ജ്ജവം കാട്ടണം. മദനിയെ മോചിപ്പിക്കാനും സദ്ദാമിന്റെ വധശിക്ഷക്കെതിരെയും പ്രമേയം പാസാക്കിയ കേരള നിയമസഭ ചെകുത്താന്‍ കോട്ട തന്നെയാണ്. പിണറായി അതിന്റെ കാവല്‍ക്കാരനും.

Tags: cpmPinarayi Vijayanകേരള നിയമസഭUniform Civil Code
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന , ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള ഒന്നാണ് യുദ്ധം : എം.സ്വരാജ്

Kerala

ആനപ്പന്തി സഹകരണ ബാങ്കിലെ തട്ടിപ്പ് കോണ്‍ഗ്രസ്-സി പി എം നേതാക്കള്‍ ചേര്‍ന്ന് നടത്തിയത്

Kerala

ലോക പ്രസിഡന്റ് എന്ന നിലയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പെരുമാറ്റം, ട്രംപിനെ നിരീക്ഷിച്ച ശേഷം പാർട്ടി നടപടി : എം എ ബേബി

Kerala

കേരളത്തെ നടുക്കിയ സിപിഎമ്മിന്റെ 52 വെട്ടിന്റെ പക: ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്‌ക്ക് 13 വർഷം

Kerala

വിഴിഞ്ഞം പദ്ധതിയെ സ്വപ്നം കണ്ട ലീഡറെ അഭിമാനത്തോടെ ഓർക്കുന്നു; കോൺഗ്രസും സിപിഎമ്മും കരുണാകരനെ മനഃപൂർവം മറക്കുന്നു: പത്മജ വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

കണ്ടാലും കൊണ്ടാലും പഠിക്കാതെ പാകിസ്ഥാന്‍

സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ ദേശഭക്തിഗാനങ്ങളുമായി തിരുവനന്തപുരം വാനമ്പാടികള്‍

ദേശസ്‌നേഹത്തിന്റെ വിപമഞ്ചിക മീട്ടി വാനമ്പാടികള്‍

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

ഭീകരതയ്‌ക്ക് ഉറച്ച മറുപടി: മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍

സുവര്‍ണജൂബിലി സ്റ്റാളിലും ഒരേ നില്‍പ്പ് പന്ത്രണ്ടുവര്‍ഷമായി ഋഷി ഇരിക്കാറില്ല

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

പഴമ നിലനിര്‍ത്തി പദ്ധതികള്‍ നടപ്പാക്കണം: ജി. ശങ്കര്‍

വികസനചര്‍ച്ച.... സെമിനാറിനിടെ നരഹരി, അനില്‍കുമാര്‍ പണ്ടാല, ജി. ശങ്കര്‍ എന്നിവര്‍ വര്‍ത്തമാനത്തില്‍

അനന്തപുരിയെ നല്ല നഗരമാക്കുക എളുപ്പമല്ല: അനില്‍ പണ്ടാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies