ചണ്ഡീഗഢ്: മധ്യപ്രദേശില്‍ കരാറുകാര്‍ക്ക് പണം കിട്ടണമെങ്കില്‍ ബിജെപി സര്‍ക്കാരിന് 50 ശതമാനം കമ്മീഷന് നല്‍കണമെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയ്ക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സര്‍ക്കാരിനെതിരെയാണ് പ്രിയങ്ക സമൂഹമാധ്യമത്തില്‍ വ്യാജപ്രചാരണം നടത്തിയത്.
മധ്യപ്രദേശിലെ കരാറുകാരുടെ സംഘടന ബിജെപി സര്‍ക്കാരിന് 50 ശതമാനം കമ്മീഷന് നല്കിയാല് മാത്രമേ കരാര്‍ പണം ലഭിയ്ക്കൂ എന്ന് പരാതിപ്പെട്ടതായി പ്രിയങ്ക എക്സില്‍ (മുന്‍പത്തെ ട്വിറ്റര്‍) കുറിച്ചിരുന്നു. കര്‍ണ്ണാകയില്‍ 40 ശതമാനം കമ്മീഷനാണെങ്കില്‍ മധ്യപ്രദേശില്‍ 50 ശതമാനം കമ്മീഷന് വാങ്ങുന്നുവെന്നാണ് ആരോപണം. ഈ കമ്മീഷന് സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും മാറ്റും – ഇതാണ് പ്രിയങ്ക എക്സില്‍ പങ്കുവെച്ച സന്ദേശം.
ഇതിനെതിരെ മധ്യപ്രദേശിലെ ബിജെപിയും ബിജെപി സര്‍ക്കാരും ശക്തമായി രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ കര്ണ്ണാടകത്തിലേതുപോലെ വ്യാജപ്രചാരണം നടത്തി താഴെ വീഴ്ത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ പറഞ്ഞു. “മധ്യപ്രദേശില്‍ നിലനില്‍ക്കാത്ത ഒരു കരാറുകാരുടെ സംഘടനയുടെ പേരിലാണ് കത്ത് പ്രചരിപ്പിച്ചിരിക്കുന്നത്. കരാറുകാരനും അയാളുടെ മേല്‍വിലാസവും വ്യാജമാണ്.ബിജെപി ഈ സൈബര്‍ കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടിയെടുക്കും. ഈ വ്യാജകത്തിന്റെ ഉറവിടം പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തിയേ മതിയാവൂ”- വി.ഡി. ശര്‍മ്മ ആവശ്യപ്പെട്ടു. ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലിലെ ക്രൈംബ്രാഞ്ചില്‍ ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്രുതകീര്ക്കി സോംവംശി പറഞ്ഞു. പൊലീസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും സോംവംശി പറഞ്ഞു. മധ്യപ്രദേശിലെ 40 ജില്ലകളിലും ബിജെപി കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 469 (വ്യാജരേഖ ചമയ്ക്കല്‍), 500 (അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് , മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് എന്നിവര്‍ക്കെതിരെ 41 കേസുകളാമ് എടുത്തിരിക്കുന്നത്. ഈയിടെ കര്‍ണ്ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പിലും ഇതേ തരത്തിലുള്ള വ്യാജപ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇത്തരം കള്ളപ്രചരണം അവിടെ ഫലിച്ചതാണ് വിജയത്തിന് കാരണമെന്ന വിലയിരുത്തിലിലാണ് അതേ തന്ത്രം മധ്യപ്രദേശിലും പയറ്റാന്‍ നോക്കിയത്. പക്ഷെ സജീവമായ ശിവരാജ് ചൗഹാന് സര്‍ക്കാര്‍ തക്ക തിരിച്ചടി നല്കി.
വ്യാജ കരാറുകാരുടെ സംഘടനയുടെ ഭാരവാഹിയായ ഗ്യാനേന്ദ്ര അവസ്തി എന്നയാളുടെ കത്താണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതോടെ പൊലീസ് ഗ്യാനേന്ദ്ര അവസ്തി എന്നയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 420 (വഞ്ചന), 469 (ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പക്ഷെ ഈ പേരും വ്യാജമാണെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: