ഫ്ളോറിഡ: ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. നിര്‍ണ്ണായകമായ അഞ്ചാം മത്സരം 8 വിക്കറ്റിന് ജയിച്ചാണ് അതിഥേയര്‍ പരമ്പര 3-2 ന് നേടിയത്്. ഇന്ത്യ 20 ഓവറില്‍ 9ന് 165. വെസ്റ്റിന്‍ഡീസ് 18 ഓവറില്‍ 2ന് 171. ബണ്ടന് കിങ്ങും (55 പന്തില്‍ 85 നോട്ടൗട്ട് ) നിക്കൊളാസ് പുരാനും (35 പന്തില്‍ 47) അടിച്ചു തകര്‍ത്തപ്പോള്‍ ഇന്ത്യ നിഷ്പ്രഭമായി. നാല് വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേഡാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. നിക്കൊളാസ് പുരാനാണ് പരമ്പരയുടെ താരം.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. 45 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സഞ്ജു സാംസണ് (13) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. റൊമാരിയോ ഷെഫേര്‍ഡ് നാല് വിക്കറ്റ് വീഴ്ത്തി. അകെയ്ല്‍ ഹുസൈന്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ഇന്ത്യയ്ക്ക് തുടക്കത്തില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയും നഷ്ടമായി. ആദ്യ ഓവറില്‍ അഞ്ചുറണ്‍സെടുത്ത ജയ്സ്വാളിനെ അകിയെല്‍ ഹൊസെയ്ന്‍ പുറത്താക്കി. പിന്നാലെ മൂന്നാം ഓവറില്‍ ഒന്‍പത് റണ്‍സെടുത്ത ഗില്ലിനെയും ഹൊസെയ്ന്‍ മടക്കി. ഇന്ത്യ 17 ന് രണ്ട് .
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് ചേര്‍ന്ന് 5.5 ഓവറില്‍ ടീം സ്കോര്‍ 50 കടത്തി. ടീം സ്കോര്‍ 66ല്‍ നില്‍ക്കേ സ്വന്തം പന്തില്‍ തകര്‍പ്പന്‍ ഡൈവിലൂടെ റോസ്റ്റണ്‍ ചേസ് ക്യാച്ചെടുത്ത് തിലകിനെ(18 പന്തില്‍ 27) പുറത്താക്കി. പിന്നാലെയെത്തിയ് സഞ്ജു സാംസണ് രണ്ട് ഫോറടിച്ചുകൊണ്ട് വരവറിയിച്ചെങ്കിലും വേഗം പുറത്തായി. ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പൂരാന് ക്യാച്ച് നല്കി സഞ്ജു മടങ്ങുമ്പോള്‍ അടിച്ചത് 13 റണ്‍സ് മാത്രം.
നായകന് ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ ടീം സ്കോര്‍ 100 കടത്തി. 38 പന്തില്‍ നിന്ന് സൂര്യ അര്‍ധശതകം പൂര്‍ത്തിയാക്കി. സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട പാണ്ഡ്യയെ(. 18 പന്തില്‍ 14) റൊമാരിയോ ഷെപ്പേര്‍ഡ് മടക്കി..18ാം ഓവറില്‍ സൂര്യകുമാറിന്റെ നിര്‍ണായക വിക്കറ്റ് ഹോള്‍ഡര്‍ വീഴ്ത്തി. 45 പന്തില്‍ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 61 റണ്‍സെടുത്ത സൂര്യകുമാറിനെ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
അര്‍ഷ്ദീപിനെയും (8)കുല്‍ദീപിനെയും(0) ഷെപ്പര്ഡ് പുറത്താക്കി. അവസാന ഓവറിലെ അക്ഷറിന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്കോര്‍ 160 കടത്തിയത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ എട്ടുറണ്‍സെടുത്ത അക്ഷറിനെ ഹോള്‍ഡര്‍ പുറത്താക്കി. മുകേഷ് കുമാര്‍ നാല് റണ്‍സെടുത്തും ചാഹല്‍ റണ്‍സെടുക്കാതെയും പുറത്താകാതെ നിന്നു.
നായകന് ഹാര്‍ദ്ദിഖ് പാണ്ഡെയാണ് ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്ത്. ആദ്യ ഓവറില്‍ മേയേഴ്സ് 11 റണ്‍സ് അടിച്ച് ആതിഥേയര്‍ മറുപടിക്ക് തുടക്കം കുറിച്ചു. രണ്ടാം ഓവറില രണ്ടാം പന്തില്‍ .അര്‍ഷ്ദീപ്, മേയേഴിസിനെ മടക്കി(12). പിന്നിട് ഇന്ത്യയുടെ കൈകളില്‍ കളിവന്നതേയില്ല. ബ്രാന്‍ഡണ്‍ കിങ്ങും നിക്കോളാസ് പൂരനും തകര്‍ത്താടി. സിക്സറുകള്‍ പറന്നു. 10 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡിസ് 96 റണ്‍സ് എടുത്തു.ഹാര്‍ദ്ദിഖ് പാണ്ഡ്യ മൂന്ന് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വിട്ടുകൊടുത്തത് 32 റണ്‍സ്. നാല് ഓവര്‍ എറിഞ്ഞ ചഹാല്‍ വിട്ടുകൊടുത്തത് 51 റണ്‍സ്.
കുല്‍ദീപ് യാദവ് ഒഴികെ എല്ലാവരും അടിവാങ്ങി. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ കുല്‍ദീപ് നല്‍കിയത് 18 റണ്‍സ് മാത്രം. 18-ം ഓവറില്‍ ചഹലിനെ സിക്സര്‍ പറത്തി . ബ്രാന്‍ഡണ്‍ കിങ് അര്‍ധ ശതകം തികച്ചു. ഉടന്‍ മഴ വന്നതിനാല്‍ കളി തല്ക്കാലം നിര്‍ത്തിവെച്ചു. മഴമാറി വീണ്ടും കളി തുടങ്ങി ആദ്യ ഓവറില്‍ പൂരന് (48) പുറത്തായെങ്കിലും ഇന്ത്യ ജയം കൈവിട്ടിരുന്നു. തിലക് വര്‍മ്മയുട പന്തില്‍ ഹാര്ദ്ദിഖാണ് പൂരനെ പിടിച്ചത്. പകരം വന്ന ഷായി ഹോപ്പും മയമില്ലാതെ അടിച്ചതോടെ രണ്ട് ഓവര്‍ ശേഷിക്കേ ജയവും പരമ്പരയും ആതിഥേയര്‍ക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: