കൊല്ലം: സമുദായത്തിന്റെ ശക്തി വിളിച്ചോതി കേരള കുഡുംബി ഫെഡറേഷന് (കെകെഎഫ്) സുവര്‍ണ ജൂബിലി സമ്മേളനം. കുഡുംബി സമുദായത്തിന് ഒരു തൊഴില്‍ സംവരണം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം സമയബന്ധിതമായി നല്‍കുക, കുഡുംബി സമുദായത്തെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഓലയില്‍ കൊച്ചുകൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിന് സമീപത്തുനിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് സമുദായ അംഗങ്ങള്‍ പങ്കെടുത്തു. കെകെഎഫ് സംസ്ഥാന സെക്രട്ടറി ജി. ചന്ദ്രന്, ട്രഷറര്‍ സി.ആര്. മനോജ്, യൂത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എസ്. ശരത്ത്, മഹിളാ ഫെഡറേഷന് പ്രസിഡന്റ് മാലതി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി സുവിധ അജിത്, ജി. ഗണേശന്, സജീവ്കുമാര്‍, കെ. അശോക് കുമാര്‍, ജി. രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് പൊഫ. എന്‍.ജി. മൂര്‍ത്തീ നഗറില്‍ (എന്‍എസ്എസ് ഓഡിറ്റോറിയം) നടന്ന പൊതുസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. കേരള കുഡുംബി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു അധ്യക്ഷനായി. പി.സി. വിഷ്ണുനാഥ് എംഎല്‍എ, അഖില ഭാരതീയ കുര്‍മ്മി ക്ഷേത്രീയ മഹാസഭ സൗത്ത് കോര്‍ഡിനേറ്റര്‍ വി.പി. തിരുമുഖ മല്ലര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
കെകെഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, സെക്രട്ടറി ജി. രാജേന്ദ്രന്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യാംകുമാര്‍, തേവള്ളി ഡിവിഷന് കൗണ്‍സിലര്‍ ഷൈലജ, ഡി. ഗീതാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഡോ. വേദശ്രീ പള്ളിക്കല്‍ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടന മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാമന്, സെക്രട്ടറി എസ്. സുധീര്‍, സെക്രട്ടറി എന്‍. വേണുഗോപാല്‍, ജി. ചന്ദ്രന്, സുവിധ അജിത്, അഡ്വ. എം.എല്‍. സുരേഷ്കുമാര്‍, ജി. രാജേന്ദ്രന്, മിനി സജീവ്, എ. അശോക് കുമാര്‍, ജി. രാജീവ്, ജി. ഗണേശന്, സജീവ് കുമാര്‍, കെ. ശ്യാമള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: