തിരുവനന്തപുരം: ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
ഈ മാസം 22നാണ് പന്‍വേല്‍-നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍ ആദ്യ സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ നിന്ന് പന്വേലിലേയ്ക്കാണ് ആദ്യ സര്‍വീസ്. 24-നാണ് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലേയ്ക്ക് ട്രെയിന്‍.
അടുത്ത മാസം ഏഴ് വരെ കേരളത്തിലേയ്ക്കും തിരിച്ചും മൂന്ന് സര്‍വീസുകളാണ് നടത്തുക. ഓണക്കാലത്ത് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് തിരക്കു കൂടിയതും ബസ് ടിക്കറ്റ് നിരക്ക് അമിതമായി വര്‍ദ്ധിച്ചതും ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: