ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയ ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്റെ ട്വിറ്റര്‍ അക്കൗണ്ട്(ഇപ്പോള്‍ എക്സ് ) സസ്പെന്റ് ചെയ്തു.
അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പണം വാങ്ങി ചൈനയ്ക്കനുകൂലമായ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയ ന്യൂസ് ക്ലിക്കിന്റെ അക്കൗണ്ട് സസ്പെന്റ് ചെയ്തതായി എക്സ് (പഴയ ട്വിറ്റര്‍) അധികൃതരാണ് അറിയിച്ചത്.
ചൈനാ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ചൈനയുടെ ചാരനായ യുഎസ് ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘവുമായി ന്യൂസ് ക്ലിക്ക് സിഇഒ പ്രബീര്‍ പുര്‍കായസ്ത ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തെ ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് വാങ്ങുന്നതായും സാമ്പത്തിക ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നതായും ഉള്ള ചില തെളിവുകള്‍ ഇഡി റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ആഗസ്ത് അഞ്ചിന് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തില്‍ ന്യൂസ് ക്ലിക്ക് മാത്രമല്ല, ഇന്ത്യയിലെ മോദിയ്ക്കെതിരെ കോടതിയുദ്ധം നടത്തുന്ന സാമൂഹ്യപ്രവര്ത്ത ടീസ്ത സെതല്‍വാദും ചൈനീസ് ഏജന്റ് നെവില്‍ റോയ് സിംഘത്തില്‍ നിന്നും പണം വാങ്ങിയതായി തെളിവുകള്‍ നിരത്തി വാദിക്കുന്നു. സിപിഎം നേതാവ് പ്രകാശ് കാരാട്ടും ചൈനയ്ക്ക് അനുകൂലമായും ഇന്ത്യയ്ക്കെതിരായും നെവില്‍ റോയ് സിംഘവുമായി ഇമെയിലിലൂടെ ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: