സുനില്‍ തളിയല്‍
രണ്ട് ലക്ഷവും പിന്നീട് പതിനായിരം രൂപയും നല്‍കിയതിന് ശേഷം വീണ്ടും ഹരിയുടെ യാതൊരു വിവരവും ഇല്ലാതായി. ഫോണ്‍ ചെയ്താല്‍ എടുക്കുകയുമില്ല. സഹികെട്ട് ഓമനക്കുട്ടന് ഭാര്യയോടൊപ്പം ഹരിയുടെ കരമനയിലെ വീട് അന്വേഷിച്ച് പിടിച്ച് എത്തി. അപ്പോള്‍ സ്നേഹത്തിന്റെ സ്വരത്തിലായിരുന്നു ഹരിയുടെ പെരുമാറ്റമെന്ന് ഓമനക്കുട്ടന് പറയുന്നു. ”സാറിനെ ഞാന്‍ പറ്റിക്കുമോ, സാറിന് ഉണ്ടായ നഷ്ടം ഞാന്‍ നികത്തി തരും, എന്റെ കൈയ്യില്‍ രണ്ട് കോടി രൂപ പണമായിട്ടുണ്ട്. തിരക്കായതിനാലാണ് പ്രമാണം നടത്താന്‍ കഴിയാത്തത്…”എന്ന് പറഞ്ഞ് സ്നേഹം നടിച്ച് തിരിച്ചയച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ക്ക് യാതൊരു പുരോഗതിയുമില്ല. ഫോണ്‍ ചെയ്താല്‍ എടുക്കുകയുമില്ല. താന്‍ പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ ഓമനക്കുട്ടന് തന്റെ സ്ഥലം പൂര്‍വസ്ഥിതിയിലാക്കി കിട്ടുന്നതിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കളക്ടര്‍ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തഹസീല്‍ദാറോട് നിര്‍ദേശിച്ചു. ഏഴ് തവണ തഹസീല്‍ദാര്‍ സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട് ഓമനക്കുട്ടന് കത്തയച്ചു. ഏഴ് തവണയും ഓമനക്കുട്ടന് തന്റെ സ്ഥലത്ത് വന്ന് കാത്തുനിന്നു. തഹസീല്‍ദാറും വന്നില്ല, കരമന ഹരിയും വന്നില്ല. ഏഴ് പ്രാവശ്യവും ഹരിക്ക് എന്തോ അത്യാവശ്യമുണ്ടായിരുന്നത്രേ. കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ യാതൊരു തീരുമാനവുമാകാതെ വന്നതോടെ തനിക്കെന്തോ ആപത്ത് വരാന്‍ പോകുന്നെന്ന ഭയം ഓമനക്കുട്ടനെ കൂടുതല്‍ അവശനാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രേഖാമൂലം പരാതി നല്കി. സംസ്ഥാന സെക്രട്ടറി വേണ്ടണ്ട നടപടികള്‍ എടുത്തിട്ട് അറിയിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്് പരാതി അന്നത്തെ ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന് കൈമാറി. ആനാവൂര്‍ നാഗപ്പന് സ്ഥലം പോയി കാണുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹരിയെ വിളിച്ചുവരുത്തുകയും 24 മണിക്കൂറിനകം സ്ഥലം പൂര്‍വസ്ഥിതിയിലാക്കി കൊടുക്കാമെന്ന് എഴുതിവയ്പ്പിക്കുകയും ചെയ്തു. പക്ഷേ ഒന്നും സംഭവിച്ചില്ല. ആനാവൂര്‍ മാറി, വി. ജോയി ജില്ലാ സെക്രട്ടറിയായി വന്നു. അപ്പോഴും പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഹാരവുമുണ്ടായില്ല. സിപിഎമ്മിന്റെ തിരുവനന്തപുരത്തെ പ്രധാന നേതാക്കളെയെല്ലാം കണ്ട് പരാതി പറഞ്ഞിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഓമനക്കുട്ടന് പറയുന്നു.
പിന്നീട് തിരുവനന്തപുരത്തെ പ്രധാന അഭിഭാഷകന് മുഖേന തിരുവനന്തപുരം മുന്‍സിഫ് കേടതിയില്‍ സിവില്‍ കേസ് നല്‍കുകയും കരമന ഹരി ഓമനക്കുട്ടന്റെ വസ്തുവില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഇന്ജങ്ഷന് ഓര്‍ഡര്‍ വാങ്ങിക്കുകയും ചെയ്തു. ഇന്ജങ്ഷന് ഓര്‍ഡറിന്റെ ബലത്തില്‍ തന്റെ സ്ഥലത്തെത്തി മതില് പുനഃസ്ഥാപിക്കാന്‍ ശ്രമിച്ച ഓമനക്കുട്ടനെ കരമന ഹരിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗുണ്ടകള്‍ പാഞ്ഞെത്തി ആക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം ചൊരിഞ്ഞ് കോടതി ഉത്തരവ് പിടിച്ചു വാങ്ങി കീറിക്കളയുകയൂം ചെയ്തു. തന്റെ വക്കീലിനെയും ഹരി സമീപിച്ച് കേസില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടതായി ഓമനക്കുട്ടന് പറയുന്നു. വക്കീലുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്ജങ്ഷന് ലംഘനത്തിന് ഹൈക്കോടതിയില്‍ പരാതി നല്‍കാമെന്നായിരുന്നു മറുപടി. അവശനും പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തയാളുമായ ഓമനക്കുട്ടന് ഹൈക്കോടതിയില്‍ പോകാനുള്ള ബുദ്ധിമുട്ട് കാരണം അത് വേണ്ടെന്നുവച്ചു. പകരം തന്റെ സ്ഥലത്ത് അതിക്രമിച്ച് കയറി മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും മണ്‍തിട്ട ഇടിച്ച് നിരത്തുകയും 300 ലോഡ് മണ്ണ് മോഷ്ടിക്കുകയും ചെയ്തതിലൂടെ 15 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്ന് കാണിച്ച് ഹരിയുടെയും ഭാര്യയുടെയും പേരില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ കേസ് നല്കി. ആ കേസ് ഇപ്പോള്‍ നടന്നുവരികയാണ്. ക്രിമിനല്‍ കേസ് കൊടുത്തപ്പോള്‍ കരമന ഹരി പറഞ്ഞത് പാര്‍ട്ടിയിലും പോലീസ് സ്റ്റേഷനിലും കോടതിയിലും എല്ലായിടത്തും എന്റെ പിള്ളാരുണ്ട്. എന്നെ ഒന്നും ചെയ്യാനാകില്ല എന്നാണ്. അത് തന്നെയാണ് ഇപ്പോള്‍ നടക്കുന്നതും.
സിപിഎം ജില്ലാ കമ്മറ്റിയംഗം മാത്രമായ കരമന ഹരിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കോ സംസ്ഥാന സെക്രട്ടറിക്കോ കഴിയുന്നില്ല എന്നത് പാര്‍ട്ടിയിലെ ഉന്നതന്റെ പിന്‍ബലമുള്ളത് കൊണ്ട് തന്നെയാണ്. 35 വര്‍ഷക്കാലം മണലാരണ്യത്തില്‍ അധ്വാനിച്ച് ജീവിത സായാഹ്നത്തില്‍ ശാരീരികമായ അവശതയോട് കൂടി ജീവിക്കുന്ന വൃദ്ധദമ്പതികളെ മാനസികമായും കൂടി തകര്‍ക്കുന്നതാണ് ഇവിടത്തെ നീതിന്യായ വ്യവസ്ഥ എന്നത് കേരളം എത്തിപ്പെട്ടിരിക്കുന്ന ഭീകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഒരു രാഷ്ടീയ പാര്‍ട്ടിയോടും അമിതമായ സ്നേഹമോ വെറുപ്പോ ഇല്ലാത്ത ഓമനക്കുട്ടന് ഏത് നിമിഷവും കരമന ഹരി തന്നെ അപായപ്പെടുത്തുമെന്നുള്ള ഭയത്തിലാണ് ജീവിക്കുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ഓമനക്കുട്ടന് മെസേജും അയച്ചിരുന്നു. താന്‍ അധ്വാനിച്ചുണ്ടാക്കിയ തന്റെ ഭൂമി തിരികെ കിട്ടാന്‍ പോലീസിനെയും കോടതിയെയും രാഷ്ട്രീയ നേതൃത്വത്തെയും ഒക്കെ സമീപിച്ചിട്ടും ഇവര്‍ക്ക് നീതി നല്കാന് ഭരണസംവിധാനത്തിന് സാധിക്കാത്തതിന് കാരണം ഇവിടത്തെ വ്യവസ്ഥിതിയാണ്. സര്‍ക്കാരിലും പാര്‍ട്ടിയിലും ഉന്നത ഉദ്യോഗസ്ഥരിലും പിടിയുള്ള ഏതെങ്കിലും ഒരു രാഷ്ടീയക്കാരന് വിചാരിച്ചാല്‍ ആരുടെയും ഏത് ഭൂമിയും കൈയ്യേറാനും തട്ടിയെടുക്കാനും കഴിയും എന്നതാണ് ഓമനക്കുട്ടന്റെ ദുരവസ്ഥ നല്കുന്ന പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: