ചാരുംമൂട്: 27-ാം ബറ്റാലിയന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് നൂറനാട് ക്യാമ്പിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവും മേരി മാട്ടി മേരാ ദേശ് പ്രചാരണം തുടങ്ങി. 15 വരെ നീണ്ടു നില്ക്കുന്ന ആഘോഷ വിളംബര യാത്രയുടെ ഭാഗമായി രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ജവാന്മാരുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന, പഞ്ച്പ്രാന്‍ പ്ലഡ്ജ്, വൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കല്‍, ഫ്രീഡം ഫൈറ്റേഴ്സിനെ ആദരിക്കല്‍ എന്നിവ നടത്തി വരുന്നു.
ജനവാസ മേഖലകളിലെല്ലാം ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങുകളും ഐടിബിപി ഭടന്മാര് നടത്തിവരുന്നു. നൂറനാട് ബറ്റാലിയന് കമാന്‍ഡന്റ് വിവേക് കുമാര്‍ പാണ്ഡയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ക്യാമ്പിലെ ജവാന്മാര് കൊല്ലത്ത് ധീരജവാന് മിഥിന് എം എസ്ന്റെയും നൂറനാട് ലാന്‍സ് നായക് സുജിത് ബാബുവിന്റെയു സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജവാന്മാര് ദേശീയ പതാകയുമേന്തി നൂറനാട് ലാന്‍സ് നായക് സുജിത് ബാബുവിന്റെ സ്മൃതി മണ്ഡപത്തിലേക്ക് ബൈക്ക് റാലി നടത്തി. ആഘോഷ പരിപാടികള്‍ക്ക് ഡെപ്യൂട്ടി കമാന്‍ഡന്റ് പി. മനോജ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: