Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

(ഗാധിവൃത്താന്തകഥനം തുടര്‍ച്ച)

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Aug 13, 2023, 06:59 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആശ്രമത്തില്‍ വളരെ ഇഷ്ടനായുള്ള ഒരതിഥി എത്തി. അദ്ദേഹത്തെ സല്‍ക്കരിച്ച് ഗാധി അയാള്‍ക്ക് സന്തോഷമുണ്ടാക്കി. സന്ധ്യാവന്ദനാദികളൊക്കെ കഴിഞ്ഞു രണ്ടുപേരും കിടന്നു. ഓരോ കഥകള്‍ പറഞ്ഞ ഗാധി അതിഥിയോട് ഇങ്ങനെ ചോദിച്ചു, ‘അങ്ങ് വളരെ ക്ഷീണിച്ചുപോയല്ലോ? ദേഹം ഇങ്ങനെ ചടയ്‌ക്കുവാന്‍ ബന്ധമെന്താണ്?’  ഇതുകേട്ട് ആ അതിഥിയായ ബ്രാഹ്മണന്‍ ഇങ്ങനെ പറഞ്ഞുതുടങ്ങി, ‘കീരമെന്നു പ്രസിദ്ധമായി ഭൂമിയില്‍ ഒരു മനോഹര രാജ്യമുണ്ട്.  വടക്കേ ദിക്കിലാണ് ആ രാജ്യം. അവിടത്തെ ജനങ്ങളാല്‍ ബഹുമാനിതനായി ഞാന്‍ അവിടെ വസിച്ചു എന്ന് ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു. ഈ രാജ്യമൊക്കെയും എട്ടുവര്‍ഷം സൈ്വരമായി ഒരു ചണ്ഡാളന്‍ ഭരിച്ചിരുന്നു. പിന്നെ കാര്യങ്ങള്‍ ഗ്രഹിച്ച അവന്‍തന്നെ തീയീല്‍ച്ചാടി മരിച്ചു. വിപ്രോത്തമ! കഷ്ടമേറി, മഹാവിപ്രസംഘങ്ങളും ഉടനെ തീയില്‍ച്ചാടി മരിച്ചു. ഇങ്ങനെ അവന്‍ പറഞ്ഞതുകേട്ടിട്ട് പെട്ടെന്ന് ആ ദിക്കില്‍നിന്ന് പുറപ്പെട്ടുചെന്നു ഗംഗയില്‍ സ്‌നാനാദിശാന്തികള്‍ നന്നായിക്കഴിച്ച് ചാന്ദ്രായണമാകുന്ന വ്രതം കൈക്കൊണ്ടതുകാരണം ഞാനിക്കാലം ഇങ്ങനെയായിച്ചമഞ്ഞുപോയി.’

ഇപ്രകാരം അതിഥി പറഞ്ഞതുകേട്ടപ്പോള്‍ അത്യന്തം അത്ഭുതത്തോടെ ഗാധി ‘ഇദ്ദേഹമിപ്പോള്‍ പറഞ്ഞതെല്ലാം എന്റെ വൃത്താന്തമാണല്ലോ. എന്റെ ചണ്ഡാളവൃത്തം ചെന്നുനോക്കേണ’മെന്നു ഉള്ളിലുറച്ചു. പിന്നെ പുറപ്പെട്ട് അനേകരാജ്യങ്ങളെ ഗാധികടന്നു പ്രശസ്തമായ ആ ഹൂണമണ്ഡലത്തിലെത്തി. താന്‍ വാണ ചണ്ഡാലമന്ദിരം അന്വേഷിച്ചു, വളരെ പരിചയംതോന്നുന്ന വേറെയും ഓരോന്നു കണ്ടു. വിപ്രോത്തമന്‍ ഉള്ളില്‍ ആ പത്മയോനി(നാരായണന്റെ)യുടെ ചേഷ്ടകള്‍ ഓര്‍ത്ത് അത്ഭുതത്തോടെ തലകുലുക്കി. പിന്നെ ആ ഹൂണരാജ്യത്തെ ഉപേക്ഷിച്ച് ബ്രാഹ്മണന്‍ കീരരാജ്യത്തുചെന്നു. അവിടെ താന്‍ വാണ രാജധാനിയും മറ്റും കണ്ടശേഷം ഓരോ ജനങ്ങളെക്കണ്ട് ചോദിച്ച് ഒക്കെയും നേരേ ധരിച്ചു.  ഇന്ദിരാവല്ലഭന്‍ അച്യുതന്‍ നിശ്ചയമായും കാണിച്ചുതന്ന മഹാമായയാണിത്. അപ്പോള്‍ കാര്യമെല്ലാം എനിക്കു മനസ്സിലായി എന്ന് ഉള്ളിലോര്‍ത്ത് ആ രാജ്യത്തില്‍നിന്ന് ഒരു പര്‍വതച്ചുവട്ടിലെത്തി ഒരു സിംഹത്തെപോലെ വാണു. നാരായണന്‍ സന്തുഷ്ടനായിവരാന്‍ ഘോരമായുള്ള തപസ്സുചെയ്തു.  

ഒന്നരവര്‍ഷം കഴിഞ്ഞോരനന്തരം വിപ്രന്റെ അടുക്കലെത്തി കാര്‍വര്‍ണന്‍ ജനാര്‍ദ്ദനന്‍ ഇങ്ങനെ പറഞ്ഞു, ‘എന്റെ മഹാമായയെ ഭവാന്‍ നല്ലവണ്ണം കണ്ടില്ലേ? എന്താഗ്രഹംകൊണ്ടാണ് വലിയ തപസ്സ് പിന്നെയും നീ ചെയ്യുന്നത്?’  കാര്‍മേഘം കണ്ട വേഴാമ്പല്‍പ്പക്ഷിയെപ്പോലെ ബ്രാഹ്മണന്‍ നല്ലവണ്ണം തെളിഞ്ഞു പാരില്‍വീണ് മുകുന്ദനെ നന്നായി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു,’ലോകൈകനാഥാ! അതീവ തമോമയിയായ മായയെ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു.  ഞാന്‍ അതില്‍ അല്പവും മര്‍മ്മമറിഞ്ഞില്ല. ഈ ഭ്രമമെങ്ങനെ സത്യമായിത്തീര്‍ന്നു?’ ഗാധി ഈവണ്ണം പറഞ്ഞതുകേട്ടു പാഥോജനേത്രന്‍ കനിഞ്ഞരുളിച്ചെയ്തു,-‘ഹേ ബ്രാഹ്മണശ്രേഷ്ഠാ! ഭൂമി മുതലായവയൊക്കെയും ചിത്തസ്ഥമാണ്, ഒന്നും പുറമേയല്ല.  എല്ലാവരും ഇത് ഉള്ളില്‍ കരുതുക. ഇവ സ്വപ്‌നാദികളില്‍ അനുഭവിക്കുന്നു. അന്തമില്ലാത്ത ജഗത്സമൂഹങ്ങളെ എപ്പോഴും നന്നായി വഹിക്കുന്ന ഈ മാനസം ചണ്ഡാലത്വമൊന്നു കാണിച്ചാല്‍ വിസ്മയിക്കാനെന്താണുള്ളത്? ചണ്ഡാളത്വം പ്രതിഭാസവശാല്‍ അവബുദ്ധ(അറിയപ്പെട്ടത്)മാകുന്നതെങ്ങനെയാകുന്നു? ആയാതനായാനതിഥി (ആയാത=ആഗമനം, അനായാന=പോകാതിരിക്കല്‍)എന്നുള്ളതും ആയതുപോലെയാണെന്നതും അറിഞ്ഞീടുക. നന്നായി ഭ്രമങ്ങളെയൊക്കെയും കണ്ടു ഞാന്‍ എന്നുള്ളതും അതുപോലെയായീടുന്നു. അങ്ങനെതന്നെയാകുന്നു ഞാന്‍ ഹൂണമണ്ഡലം പ്രാപിച്ചുവെന്നുള്ളതും. പുരാതനമായ കടഞ്ജകന്റെ മന്ദിരം ഞാന്‍ കണ്ടു എന്നുള്ളതും അതേപോലെയാണ്. കീരരാജ്യത്തേക്കു ചെന്നതും മറ്റും അതേമാതിരിയാകുന്നുവെന്നു ഉള്ളില്‍ ഓര്‍ക്കുക. അന്തണശ്രേഷ്ഠ! ചണ്ഡാളത്വം നിന്റെയടുക്കലുണ്ടായത് എങ്ങനെയാണ്? കാകതാളീയയോഗ (യാദൃച്ഛികസംഭവം)ത്താല്‍ എപ്പോഴും സര്‍വ ഹൂണകീരദേശവാസികളുടെ മനക്കുരുന്നിങ്കലും അപ്രകാരം പ്രതിബിംബിതമായതെന്നും ഉള്ളില്‍ ഓര്‍ത്തുകൊണ്ടീടുക. ഏകകാലത്തില്‍ ബഹുജനങ്ങല്‍ക്ക് ഏകപ്രതിഭാസമുല്‍ഭവിച്ചീടുന്നു. കാകതാളീയസ്ഥിതിയെന്നപോലെ മനോഗതി വളരെ വിചിത്രമാകുന്നു. ഹൂണരാജ്യത്തില്‍ കടഞ്ജകനെന്നു പേരുള്ള ഒരു ചണ്ഡാളനുണ്ടായിരുന്നു. അവന്‍ ദുഃഖം മുഴുത്ത് ദേശാന്തരം പ്രാപിച്ച് പേരുകേട്ട കീരഭൂപാലകനായി വാണു. ഞാനിതെന്നുള്ള തോന്നല്‍ നിനക്കുണ്ടായി തീയില്‍ച്ചാടി മരിച്ചു. സര്‍വ്വവും ഞാന്‍തന്നെയാണെന്നു ഭാവിച്ചു നിര്‍വ്വിവാദമായി തത്ത്വജ്ഞന്മാര്‍ വാഴുന്നു.  അന്തം വെടിഞ്ഞ ഈ മായ ആത്മചിന്തനംകൊണ്ടേ നശിക്കുകയുള്ളു എന്നോര്‍ക്കുക. തജ്ഞന് എന്നും പദാര്‍ത്ഥവിഭാഗവിഷയമാകുന്ന ഒരു ഭാവനയില്ല. അതുകൊണ്ട് മോഹജാലങ്ങളില്‍ ആയവന്‍ പെട്ടുഴന്നീടുന്നതേയില്ല. ജ്ഞാനം പരിപൂര്‍ണമാകായ്കനിമിത്തം ഭവാന്‍മാനസഭ്രാന്തിയെദൂരത്തകറ്റുവാന്‍ ശക്തനാകുന്നതില്ല, അതിനാല്‍ ദ്രുതതരമായി ഭവാനെ മനോഭ്രമം ആക്രമിക്കുന്നു. ജഗദ്രൂപമായ മായാചക്രത്തിനുള്ളോരു നാഭി ചേതസ്സത്രെ. ചേതസ്സിനെ നശിപ്പിക്കാന്‍ മായാചക്രമേതും ഒരുകാലവും ബാധിക്കയില്ല. ഒരു പത്തുവര്‍ഷം പര്‍വതഗുഹയില്‍ നന്നായി തപസ്സുചെയ്യുക. സന്ദേഹമല്പവും ഇല്ലെന്നറിഞ്ഞീടുക, എന്നാല്‍ മഹാജ്ഞാനിയായി ഭവാന്‍ ഭവിക്കും.’ ഇങ്ങനെയെല്ലാം കനിഞ്ഞ് അരുള്‍ചെയ്ത് ഭക്തപ്രിയന്‍ അവിടെ മറഞ്ഞു.

നന്നായി വിവേകവൈരാഗ്യങ്ങള്‍ ഉണ്ടായിവന്നു, സങ്കല്പങ്ങളൊക്കെ നശിച്ച് ആ ബ്രാഹ്മണന്‍ പത്തുവര്‍ഷം ഘോരമായ തപസ്സുചെയ്ത് തത്ത്വജ്ഞനായിത്തീര്‍ന്നു. ശോകം, ഭയം ഇവയെല്ലാമകന്ന് ഭോഗത്തിലല്പവും ഇച്ഛയില്ലാതെയായി. പൂര്‍ണമായി നിശ്ചലമായ ചേതസ്സാര്‍ന്ന് പൂര്‍ണേന്ദുവെന്നതുപോലെ പ്രശാന്തനായി, ആ ധാത്രീസുരന്‍ പിന്നെ ജീവന്മുക്ത പദം പ്രാപിച്ചു. മഹാസത്തയെ നന്നായി പ്രാപിച്ച് തന്നില്‍ നല്ലവണ്ണം ആ മഹാശയന്‍ രമിച്ചു.

Tags: ഹിന്ദു ദൈവങ്ങള്‍Hindu Dharmaവേദവേദാന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും 
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

Samskriti

അഹിംസയെ സ്വാംശീകരിക്കാം…

India

എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാല വീക്ഷണമാണ് സനാതന ധര്‍മം: മാതാ അമൃതാനന്ദമയീ

പുതിയ വാര്‍ത്തകള്‍

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies