ഗുവഹത്തി : ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല സൈന്യത്തിന്റെ പ്രധാന കര്‍ത്തവ്യമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മാതൃരാജ്യത്തെ ബാഹ്യ ഭീഷണികളില്‍ നിന്നും നിഴല്‍ യുദ്ധങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് സൈന്യത്തിന്റെ പ്രധാന ഉത്തരവാദിത്തം.
മണിപൂര്‍ വിഷയത്തില്‍ സൈന്യത്തെ അപമാനിച്ചെന്ന് ആരോപിച്ചുളള കോണ്‍ഗ്രസിന്റെ എക്സ് (ട്വിറ്റര്‍)പോസ്റ്റിനെതിരെ പ്രതികരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.സൈന്യത്തിന് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അവര്‍ക്ക് താല്‍ക്കാലികമായി മാത്രമേ സമാധാനം കൊണ്ടുവരാനാകൂ. എന്നാല്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകേണ്ടത് ഹൃദയത്തില്‍ നിന്നാണ്. വെടിയുണ്ടകളില്‍ നിന്നല്ല- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാജകുടുംബത്തിന് സ്വന്തം ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിക്കുകയും അവരുടെ മേല്‍ വെടിയുണ്ടകള്‍ വര്‍ഷിക്കുകയും ചെയ്ത ചരിത്രമുണ്ട്. അത് ഐസ്വാളിലും അകാല്‍ തഖ്തിലും കണ്ടതാണ്. അതിന്റെ വേദന ഇന്നും നിലനില്ക്കുന്നു- ഹിമന്ത ബിസ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: