ന്യൂദല്‍ഹി: എണ്ണിവില കൂട്ടാനും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനും ഉള്ള സൗദിയുടെ നീക്കം ഇന്ത്യയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. മറ്റു രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്താണ് സൗദി അറേബ്യയുടെ കുറവ് നികത്താനാണ് ഇന്ത്യയുടെ ശ്രമം.
ഒരു കാലത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. എന്നാല്‍ റഷ്യ വിലകുറച്ച് എണ്ണ വില്ക്കാന് തുടങ്ങിയതോടെ ഇന്ത്യ കൂടുതലായി റഷ്യയെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ എണ്ണിവില കൂട്ടിയും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറച്ചും ഉള്ള സൗദിയുടെ നീക്കം ഇന്ത്യയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇന്ത്യ മറുതന്ത്രം പയറ്റി തലയൂരുകയാണ്. .
ആഗസ്റ്റില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ച പിന്നാലെ സെപ്തംബറിലും സൗദി ഉല്‍പ്പാദനം കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി ഉല്‍പ്പാദനം കുറച്ചാല്‍ വിപണിയില്‍ ലഭ്യത കുറയുകയും സ്വാഭാവികമായി വില ഉയരുകയും ചെയ്യും. അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 87 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം. ആഴ്ചകള്‍ക്ക് മുമ്പ് 70-75 ഡോളര്‍ ആയിരുന്നു. അടുത്ത മാസവും ഉല്പ്പാദവം സൗദി വെട്ടിക്കുറച്ചാല്‍ വില ഇനിയും ഉയരും. ബാരലിന് 100 ഡോളറിലെത്തിക്കാനാണ് സൗദി ആലോചിക്കുന്നതത്രെ. എണ്ണ വില ഉയര്‍ന്നാല്‍ ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്നായിരുന്നു നിഗമനം.
ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ മറ്റു ചില നീക്കങ്ങള്‍ നടത്തുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ നീക്കം. യുഎഇയില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കും. ഇന്ത്യയുടെ പുതിയ എണ്ണ ഇറക്കുമതി സംബന്ധിച്ച വോര്‍ട്ടെക്സയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.
അതിനു പുറമെ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കൂട്ടുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. ജൂണിലേക്കാള്‍ 76 ശതമാനം വര്‍ധനവാണ് ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്. ജൂണില്‍ 165000 ബാരലാണ് പ്രതിദിനം ഇറക്കിയുന്നതെങ്കില് ജൂലൈയില്‍ 290000 ബാരലായി ഉയര്‍ത്തി. ഇറാഖില്‍ നിന്ന് 62000 ബാരല്‍ ഓരോ ദിവസവും അധികമായി ഇറക്കുന്നുണ്ട്. ജൂലൈയിലെ കണക്കു പ്രകാരം 891000 ബാലരാണ് ഓരോ ദിവസവും ഇറാഖില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 42 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. .
ഉല്‍പ്പാദനം കുറച്ചത് കാരണം ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി സൗദി 33 ശതമാനം കുറച്ചിട്ടുണ്ട്. ജൂലൈയിലെ കണക്കു പ്രകാരം സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനം ഇറക്കിയത് 484000 ബാരല്‍ എണ്ണ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: