ബണ്‍ലി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് തുടങ്ങി നാല് മിനിറ്റ് വേണ്ടിവന്നില്ല സിറ്റിയുടെ നോര്‍വേ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് സ്കോര്‍ ചെയ്യാന്‍ തുടങ്ങി. സീസണ് കിക്കോഫ് മത്സരത്തില്‍ ബണ്‍ലി എഫ്സിക്കെതിരെ ഇരട്ടഗോളുമായി പെപ്പ് ഗ്വാര്‍ഡിയോളയുടെ ഗോളടിയന്ത്രം കളി കൈയ്യടക്കി. കളിയില്‍ 3-0ന്റെ ഗംഭീര വിജയവുമായി സിറ്റി സീസണില്‍ തകര്‍പ്പന്‍ തുടക്കം സ്വന്തമാക്കി.
വണ്‍ടച്ച് ഫിനിഷിങ്ങിന്റെ ഗംഭീര ഉദാഹരണമായിരുന്നു മത്സരത്തില്‍ ഹാളണ്ട് നേടിയ രണ്ട് ഗോളുകളും. കളി തുടങ്ങി നാലാം മിനിറ്റില്‍ റോഡ്രി നല്കിയ കുറിയന് ക്രോസ് പന്ത് കാലിലേക്കെത്തിയപാടെ നിരന്നുനിന്ന ബണ്‍ലി എഫ്സി പ്രതിരോധക്കാര്ക്കിടിലൂടെ അതിവേഗ ഫിനിഷ്.
36-ാം മിനിറ്റില്‍ ഹാളന്‍ഡ് രണ്ടാം ഗോളും പെടച്ചു. ഹൂലിയന്‍ അല്‍വാരസ് നല്കിയ പന്തിലേക്ക് വട്ടംകറങ്ങിയുള്ളൊരു ഇടംകാലന്‍ ഷോട്ട്. ഏറെ മനോഹാരിതയോടെ പന്ത് വലയ്ക്കകത്തെത്തി. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ 36 ഗോളുകള്‍ നേടിയ ഹാളണ്ട് സീസണിലുടനീളം സിറ്റിക്കായി 52 ഗോളുകള്‍ നേടിയിരുന്നു.
75-ാം മിനിറ്റില്‍ റോഡ്രി മത്സരത്തിലെ മൂന്നാം ഗോളും നേടി. ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീക്കിക്ക് ബണ്‍ലി ഗോള്‍ മുഖത്തുണ്ടാക്കിയ കൂട്ടപൊരിച്ചിലിനൊടുവില്‍ അതിവിദഗ്ധമായി റോഡ്രി ഫിനിഷ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: