ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ട്വന്റി 20യില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. 179 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ മാരായ യശ്വസി ജയ്സ്വാളും ശുംഭമാന് ഗില്ലും ചേര്‍ന്ന് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. തുടക്കം മുതല്‍ അടിച്ചു തകര്‍ത്ത ഇരുവരും ശരാശരി 10 ല്‍ താഴാതെ സ്ക്കോര്‍ നേടിക്കൊണ്ടിരുന്നു. 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ന്ഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു.9 വിക്കറ്റിന്റെ അനായാസ വിജയം
10 വിക്കറ്റ് ജയം ഉറപ്പായ കളിയില്‍ ഗില്ലിന്റെ അനാവശ്യ ഷോട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. 47 പന്തില്‍ 77 റണ്‍സ് എടുത്ത് ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ ജയം 27 പന്തില്‍ 14 റണ്‍സ് അകലെ മാത്രമായിരുന്നു.പകരം വന്ന തിലക് വര്‍മ്മയക്ക് (5*)ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 51 പന്തില്‍ 84 റണ്‍സുമായി യശ്വസി ജയ്സ്വാള്‍ പുറത്താകാതെ നിന്നു
വിജയത്തോടെ അഞ്ച് കളിയുടെ പരമ്പര നാലുകളി പൂര്‍ത്തിയായപ്പോള്‍ 2 -2 ന് ഒപ്പത്തിലായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ഷായ് ഹോപിന് പിന്നാലെ ഷിമ്രോന്‍ ഹെറ്റ്മെയറുടെ ഫിനിഷിംഗാണ് വിന്‍ഡീസിന് കരുത്തായത്. ഹെറ്റ്മെയര്‍ നാലാം രാജ്യാന്തര ട്വന്റി 20 അര്‍ധസെഞ്ചുറി സ്വന്തമാക്കി.
ആദ്യ ഓവറില്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ 14 റണ്‍സടിച്ചാണ് കെയ്ല്‍ മെയേഴ്സും ബ്രാണ്ടന്‍ കിംഗും വിന്‍ഡീസ് ഇന്നിംഗ്സ് തുടങ്ങിയത്. ഇതില്‍ 13 റണ്‍സും മെയേഴ്സിന്റെ വകയായിരുന്നു. പേസര്‍ അര്‍ഷ്ദീപ് സിംഗിന്റെ അടുത്ത ഓവറില്‍ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത ബൗണ്‍സറില്‍ ബാറ്റ് വെച്ച മെയേഴ്സ്(7 പന്തില്‍ 17) വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിന്റെ കൈകളില്‍ ഭദ്രമായി. പവര്‍പ്ലേയ്ക്കുള്ളില്‍ ബ്രാണ്ടന്‍ കിംഗിനെയും(16 പന്തില്‍ 18) അര്‍ഷ് പുറത്താക്കി.
ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 55 റണ്‍സുണ്ടായിരുന്നു വിന്‍ഡീസിന്. ഇതിന് ശേഷമുള്ള ഓവറില്‍ കുല്‍ദീപ് യാദവ് വെടിക്കെട്ട് വീരന് നിക്കോളാസ് പുരാനെ മടക്കി. പുരാന്റെ(3 പന്തില്‍ 1) സിക്സര്‍ ശ്രമം ബൗണ്ടറിയില്‍ സൂര്യകുമാറിന്റെ കൈകളിലാണ് അവസാനിച്ചത്. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍(3 പന്തില്‍ 1) ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ചില്‍ അവസാനിച്ചു. ഇതോടെ 5ന്74 എന്ന അവസ്ഥയിലായി ആതിഥേയര്‍.
മൂന്നാം നമ്പറിലിറങ്ങിയ ഷായ് ഹോപും ആറാമന്‍ ഷിമ്രോന്‍ ഹെറ്റ്മെയറും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ 12 ഓവറില്‍ 100 കടത്തി. തൊട്ടടുത്ത ഓവറില്‍ ചഹലിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ഹോപ്(29 പന്തില്‍ 45) പുറത്തായി. ഒരോവറിന്റെ ഇടവേളയില്‍ റൊമാരിയോ ഷെഫേര്‍ഡിനെ(6 പന്തില്‍ 9) അക്സര്‍, സഞ്ജുവിന്റെ കൈകളില്‍ എത്തിച്ചു. ജേസന്‍ ഹോള്‍ഡറെ(4 പന്തില്‍ 3) വന്നപാടെ മുകേഷ് കുമാര്‍ പുറത്താക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെറ്റ്മെയര്‍ 35 പന്തില്‍ ഫിഫ്റ്റി തികച്ചു. 1 അര്ഷിന്റെ അവസാന ഓവറില്‍ സിക്സോടെ തുടങ്ങിയ ഷിമ്രോന്‍ ഹെറ്റ്മെയറെ രണ്ടാം പന്തില്‍ തിലക് വര്‍മ്മ പിടിച്ചി. 39 പന്തില്‍ 61 റണ്‍സ് താരം നേടി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ഒഡീന്‍ സ്മിത്ത് 12 പന്തില്‍ 15* ഉം, അക്കീല്‍ ഹൊസൈന്‍ 2 പന്തില്‍ 5* ഉം റണ്‍സുമായി പുറത്താകാതെ നിന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: