Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശ്രീധര്‍ റാവു, പ്രതിരോധവകുപ്പ് മുന്‍ സെക്രട്ടറി യോഗേന്ദ്ര നരെയ്ന്‍, ആഭ്യന്തരവകുപ്പ് മുന്‍ സെക്രട്ടറി എല്‍.സി. ഗോയല്‍, റോ മുന്‍ തലവന്‍ സഞ്ജീവ് ത്രീപാഠി, മുന്‍ എന്‍ഐഎ ഡയറക്ടര്‍ യോഗേഷ് ചന്ദര്‍ മോദി, മുന്‍ യുപി ഡിജിപി വിക്രം സിങ്, മുന്‍ കേരള ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, എം.ജി.എ. രാമന്‍, എം.എന്‍. കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 09:49 pm IST
in India

ന്യൂദല്‍ഹി: ചൈനീസ് പണം പറ്റി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ ന്യൂസ് ക്ലിക്കിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും തുറന്ന കത്ത്. വിരമിച്ച ജഡ്ജിമാര്‍, വിരമിച്ച ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, സൈന്യത്തില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടക്കം 255 പേരാണ് തുറന്ന കത്ത് അയച്ചിരിക്കുന്നത്.

തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശ്രീധര്‍ റാവു, പ്രതിരോധവകുപ്പ് മുന്‍ സെക്രട്ടറി യോഗേന്ദ്ര നരെയ്ന്‍, ആഭ്യന്തരവകുപ്പ് മുന്‍ സെക്രട്ടറി എല്‍.സി. ഗോയല്‍, റോ മുന്‍ തലവന്‍ സഞ്ജീവ് ത്രീപാഠി, മുന്‍ എന്‍ഐഎ ഡയറക്ടര്‍ യോഗേഷ് ചന്ദര്‍ മോദി, മുന്‍ യുപി ഡിജിപി വിക്രം സിങ്, മുന്‍ കേരള ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, എം.ജി.എ. രാമന്‍, എം.എന്‍. കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

ഇന്ത്യാ വിരുദ്ധതയില്‍ അഗാധമായി വേദനിക്കുന്ന ഇന്ത്യക്കാരെന്ന നിലയിലാണ് കത്തെഴുതുന്നതെന്നും വ്യാജ വാര്‍ത്താ കച്ചവടക്കാരില്‍ നിന്നും നിക്ഷിപ്ത ലോബികളില്‍ നിന്നും ഇന്ത്യാ വിരുദ്ധത പുറത്തുവരികയാണെന്നും കത്തില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണം ന്യൂസ് ക്ലിക്ക് എന്ന വാര്‍ത്താ പോര്‍ട്ടലിനെ തുറന്നുകാട്ടി.

ചൈനയുടെ സഹായത്തോടെ നെവില്‍ റോയ് സിംഘാമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നത്. ഇത്തരക്കാരെകുറിച്ച് അന്വേഷിക്കണം. ജനാധിപത്യത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളെ നിയന്ത്രിക്കണം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരു പറഞ്ഞ് ശത്രുക്കള്‍ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുകയാണ്.  

ദേശവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം മാധ്യമങ്ങളെ തുറന്നുകാട്ടാന്‍ സമയമായി. ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ മുഴുവന്‍ വ്യാപ്തി കണ്ടെത്താനും ശത്രുരാജ്യങ്ങളുടെ ഏജന്റുമാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഉടന്‍ ഉന്നതതല അന്വേഷണം ആരംഭിക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും നമ്മുടെ ജനാധിപത്യ പ്രക്രി യകളില്‍ വൈദേശിക ശക്തികളുടെ നിര്‍ദ്ദേശപ്രകാരം ഇടപെടുകയും ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ചില രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ ന്യൂസ് ക്ലിക്കുമായുള്ള ഇ മെയില്‍ ഇടപാടുകളടക്കമുള്ള കാര്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാര്‍ നേതാക്കളല്ല, ഇടനിലക്കാരാണ്. അത്തരക്കാരെ രാജ്യദ്രോഹികള്‍ എന്നല്ലാതെ വിശേഷിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.

ഇത്തരം മാധ്യമ സ്ഥാപനങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ തയ്യാറാക്കു ന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വിതയ്‌ക്കുന്നത് മുതല്‍ നമ്മുടെ സൈനികരുടെ ജീവത്യാഗത്തിന് ഉത്തരവാദികളായ ഒരു രാജ്യത്തെ വെള്ളപൂശുന്നത് വരെ. തീവ്രവാദികളെ ആക്ടിവിസ്റ്റുകളും ആക്ടിവിസ്റ്റുകളെ രാജ്യസ്നേഹികളും ദേശസ്നേഹികളെ രാജ്യവിരുദ്ധരുമാക്കി മാറ്റുന്നതും ഇത്തരം ചിലമാധ്യമങ്ങളാണെന്നും കത്തില്‍ പറയുന്നു. കത്തില്‍ ഒപ്പിട്ട 255 പേരില്‍ 14 വിരമിച്ച ജഡ്ജിമാരും 12 മുന്‍ അംബാസഡര്‍മാരും 129 വിരമിച്ച സൈനിക ഉദ്യോഗസ്ഥരും 112 വിരമിച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

Tags: അധ്യക്ഷന്‍രാഷ്ട്രപതിന്യൂസ് ക്ലിക്ക് മീഡിയചീഫ്ജസ്റ്റിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

India

വനിതാ സ്വാതന്ത്ര്യസമര സേനാനികള്‍ നമുക്ക് പ്രചോദനം; ഇന്ന് രാജ്യം ഊന്നല്‍ നല്‍കുന്നത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്: രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

India

സ്വാതന്ത്ര്യദിനം ഓര്‍മ്മിപ്പിക്കുന്നത് എന്റെ സ്‌കൂള്‍ കാലം; ഇന്ത്യയില്‍ നമ്മള്‍ ഓരോരുത്തരും തുല്യ പൗരന്മാര്‍; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.