സാഗര്‍ (മധ്യപ്രദേശ്): ദരിദ്രരുടെ ക്ഷേമത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണത്തിലുമാണ് തന്റെ സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യമായി ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ സന്ത് ശിരോമണി ഗുരുദേവ് ശ്രീ രവിദാസ് സ്മാരക സ്ഥലത്ത് ഭൂമി പൂജ നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 100 കോടിയിലധികം രൂപ ചെലവിലാണ് ഇവിടെ സ്മാരകം നിര്‍മിക്കുന്നത്. പരിപാടിയില്‍ പ്രധാനമന്ത്രി മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും 4,000 കോടിയിലധികം രൂപയുടെ റെയില്‍, റോഡ് മേഖലാ പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്തു. ഗോത്രവര്‍ഗക്കാര്‍ക്കും മറ്റ് പിന്നോക്ക സമൂഹങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.
സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലമായ ബനാറസില്‍, ഒരു ക്ഷേത്രം നവീകരിച്ചു. ആ പരിപാടിയില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. ഇവിടെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിര്‍മ്മിക്കുന്ന ഗ്ലോബല്‍ സ്റ്റീല്‍ പാര്‍ക്കിനും വിശുദ്ധ രവിദാസ് ജിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
ബാബാസാഹിബിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ പഞ്ചതീര്ഥമായി വികസിപ്പിക്കാനുള്ള ഉത്തരവാദിത്തവും ഞങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. (നമ്മുടെ സര്‍ക്കാര്‍) ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മദിനം ജന്‍ജാതിയ ഗൗരവ് ദിവസ് ആയി ആഘോഷിക്കുന്ന പാരമ്പര്യം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെയുള്ള ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനും ഗോണ്ട് സമുദായത്തിലെ റാണി കമലാപതിയുടെ പേരു നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. പതല്‍പാനി സ്റ്റേഷനും താന്ത്യാ മാമയുടെ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായി ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും അര്‍ഹമായ ബഹുമാനം ഇന്ന് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: