Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

ചില രാമായണ കഥകളില്‍ രാമനാണ് നായകനെങ്കില്‍ മറ്റു ചിലതില്‍ ഹനുമാനാണ് പ്രാമുഖ്യം. രാവണന്‍ നായകനായ രാമായണവും ഉണ്ട്. രാമകഥ നടക്കുന്ന രാജ്യങ്ങളില്‍ പ്രമുഖമാണല്ലോ ശ്രീലങ്ക . ഇവിടെ, പക്ഷെ, രാമന്‍ ഒറ്റയ്‌ക്കാണ് വനവാസം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 06:32 pm IST
in Samskriti

സി.വി.തമ്പി

ലോകത്ത് പല ഭാഷകളിലും രാമായണം ലഭ്യമാണ്.  ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള രാമായണം തുളസീദാസ് രചിച്ച പ്രസിദ്ധമായ രാമചരിതമാനസ് ആണ് . ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പഴക്കമുള്ള രാമായണ കൃതി തമിഴിലെ കമ്പരാമായണവും. ഇതിനെല്ലാം മുഖ്യ അവലംബം വാല്മീകി രാമായണം തന്നെ. പല ഇന്ത്യന്‍ ഭാഷകളിലേയും രാമായണ കഥകള്‍ വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ഉള്ളവയാണ്.

ചില രാമായണ കഥകളില്‍ രാമനാണ് നായകനെങ്കില്‍ മറ്റു ചിലതില്‍ ഹനുമാനാണ് പ്രാമുഖ്യം. രാവണന്‍ നായകനായ രാമായണവും ഉണ്ട്. രാമകഥ നടക്കുന്ന രാജ്യങ്ങളില്‍ പ്രമുഖമാണല്ലോ ശ്രീലങ്ക . ഇവിടെ, പക്ഷെ, രാമന്‍ ഒറ്റയ്‌ക്കാണ് വനവാസം നടത്തുന്നത്.

പല ഏഷ്യന്‍ രാജൃങ്ങളിലും രാമായണം വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുണ്ട്. ഇതെല്ലാം കാണിക്കുന്നത് ഇതുപോലൊരു സാഹിത്യം, സംസ്‌ക്കാരം, ആചാരം വേറെ ഇല്ലെന്നാണ്. രാമന്‍ മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകമാണ്. വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ‘രാമായണത്തേക്കാള്‍ ശുദ്ധവും സദാചാരനിഷ്ഠവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്‌ക്കാര ചരിത്രത്തിലുണ്ടായിട്ടില്ല’. അതായത് എല്ലാ കാലത്തേയും ഊര്‍ജ്ജ സ്രോതസ്സാണ് രാമായണം . മനുഷ്യനായ രാമന്‍ ആവിഷ്‌ക്കരിക്കുന്നത് സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ്.

ദുഷ്‌കര്‍മ്മങ്ങള്‍ കൊണ്ട് ദുഃഖവും, വ്യാകുലതയും, അശാന്തിയും ഉണ്ടാകുന്നു. സദ്കര്‍മ്മങ്ങള്‍ കൊണ്ടാകട്ടെ സുഖവും, പരമാനന്ദവും, ശാന്തിയും ഉണ്ടാകുന്നു എന്നതും രാമായണത്തിന്റെ അന്തസത്തയാണ്.

‘ലക്ഷ്മണാ! ഞാന്‍ ഇത്രയും ഭാഗ്യഹീനനായി പോയല്ലോ. രാജ്യം ഉപേക്ഷിച്ച് വനവാസത്തിലായി. സുഖജീവിതം നയിക്കേണ്ട രാജകുമാരിക്ക് കാനനവാസം നല്‍കി. ചരാചരങ്ങളില്‍ വച്ച് ഇത്രയും നിര്‍ഭാഗ്യം മറ്റാര്‍ക്കെങ്കിലുമുണ്ടോ.’ സീതയെ രക്ഷിക്കുവാന്‍ പുറപ്പെട്ട ജടായു മരണത്തിന്റെ വക്കിലെത്തിയ ഘട്ടത്തില്‍ രാമനില്‍ നിന്നും പുറപ്പെടുന്ന നിരാശ കലര്‍ന്ന വാക്കുകളാണിവ. ഒരുവിധത്തില്‍, സീതാദേവിയെ രാവണന്‍ മോഷ്ടിച്ചു കൊണ്ടുപോയവിവരം അിയിച്ച ശേഷം ആ പക്ഷീന്ദ്രന്റെ വായില്‍ നിന്ന് രക്തം ഒഴുകി, ജീവന്‍ ആ ശരീരം വിട്ടു പോയി.

‘എന്റെ കൈയ്യും ഹൃദയവും വല്ലാതെ തുടിക്കുന്നു. അശുഭങ്ങളായ നിമിത്തങ്ങളാണ് കാണുന്നതും.’ എന്ന് ലക്ഷ്മണന്‍ പറയുമ്പോള്‍, രാമായണത്തില്‍ ഉടനീളം കാണുന്ന നിമിത്തങ്ങളുടേയും നിയോഗങ്ങളുടേയും ദൃശ്യങ്ങള്‍ നമുക്ക് ബോധ്യമാകും.

പമ്പാസരസിന്റെ പടിഞ്ഞാറു ഭാഗത്ത് ശബരിയുടെ ആശ്രമം കാണാം. വൃദ്ധതാപസിയായ ശബരി രാമനേയും ലക്ഷ്മണനേയും കണ്ട് പെട്ടെന്ന് എഴുന്നേറ്റു. ‘ശബരിമരുവിന മുനി വരാശ്രമെ ചെന്ന്’ ഇരുവരും ശബരിയെ വണങ്ങുന്നു. ആ ശരീരം തീക്കനല്‍ പോലെ ജ്വലിച്ചു. ആ ദിവ്യരൂപം രാമനെ ശിരസാ നമസ്‌ക്കരിച്ചു. പുണ്യവതിയായ ശബരിയുടെ മോക്ഷ പ്രാപ്തിയും ആനന്ദമേകുന്ന കാഴ്ചയായി . ഇങ്ങനെ രാമായണത്തില്‍ ആദിയോടന്തം നിയോഗങ്ങള്‍ വരുന്നുണ്ട്.

ആകാശ ചുംബികളായ വന്‍ മരങ്ങളും വള്ളി പടര്‍പ്പുകളുടെ മനോഹാരിതയും വണ്ടിണകള്‍ പാട്ടും പാടി നടക്കുന്നതും രാമന്റെ മനസ്സില്‍ സീതയെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തുന്നു. സീതാന്വേഷണത്വര ഉണ്ടാകുന്നു. ജീവിതം ഇങ്ങനെയാണ് ഒരു ‘പാമ്പും കോണി’യും കളി.

Tags: Hindu Dharmaരാമായണ മാസംശ്രീരാമന്‍രാമായണംരാമസീതാ കഥകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.