കൊച്ചി: സ്ഥാപനം തുടങ്ങി ഇതുവരെയായി രാഷ്ട്രീയ നേതാക്കള്‍ക്കും ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമായി 96 കോടി രൂപ കോഴ കൊടുത്തതായി കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമി. ഉടമ എസ്.എന്‍. ശശിധരന് കര്‍ത്ത ആദായ നികുതി വകുപ്പിന് മൊഴി നല്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് 1.72 കോടി നല്‍കിയെന്നും എന്നാല്‍ സ്ഥാപനത്തിന് ഒരു സേവനവും ലഭിച്ചില്ലെന്നുമുള്ള മൊഴിയുടെ കൂടെയാണ് 96 കോടി കൊടുത്ത കാര്യവും പറയുന്നത്. പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കിക്കിട്ടാനാണ് കോഴ കൊടുത്തതെന്നും കര്‍ത്ത വെളിപ്പെടുത്തി.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷനായിരുന്ന ഒരാള്‍ കര്‍ത്തയില്‍ നിന്നു കോഴ വാങ്ങി പെരിയാര്‍ മലിനമാകുന്നില്ലെന്ന് നിരന്തരം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കര്‍ത്തയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഇല്മനേറ്റ് ഖനനം സ്വകാര്യ മേഖലയ്ക്ക് കൊടുത്തത് തന്നെ അസാധാരണമായിരുന്നു. കാരണം, പൊതുമേഖലയില്‍ തിരുവനന്തപുരം ടൈറ്റാനിയവും കൊല്ലത്ത് കെഎംഎംഎല്‍, ഐആര്‍ഇ എന്നിവയും ഉണ്ട്.
ആ മേഖലയില്‍ കുത്തക പൊളിച്ച് കര്‍ത്തയ്ക്ക് ഖനനത്തിന് അനുമതി രാഷ്ട്രീയ നേതാക്കള്‍ ചെയ്തുകൊടുത്തു. അതിനുള്ള പ്രതിഫലമായിരുന്നു 96 കോടി. ഇടത്-വലത് കക്ഷി നേതാക്കാള്‍ സംഭവത്തില്‍ ഭാഗമായതുകൊണ്ടു തന്നെ വിഷയം ഒത്തുക്കി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ച മാത്യു കുഴല്മനാടനു യുഡിഎഫ് പിന്തുണ ലഭിക്കാത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: