കൊല്ലം: കേരള എന്‍ജിഒ സംഘിന്റെ 44-ാം സംസ്ഥാന സമ്മേളനത്തിന് വീരശ്രീ വേലുത്തമ്പി നഗറില്‍ (സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍) തുടക്കം കുറിച്ചു. രാവിലെ 10ന് സംസ്ഥാന ഭാരവാഹി യോഗം ബിഎംഎസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ സര്‍വീസ് മേഖലയെ ശക്തിപ്പെടുത്തുമെന്നും പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍ അധ്യക്ഷനായി.
ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം.പി. രാജീവന്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ്, സെക്രട്ടറി മുരളി കേനാത്ത്, ജോയിന്റ് സെക്രട്ടറി വി. വിശ്വകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച പ്രതിനിധി സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതാ സമ്മേളനം, സെമിനാര്‍. വൈകിട്ട് നാലിന് ജീവനക്കാരുടെ പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശും ജനറല്‍ സെക്രട്ടറി എ പ്രകാശും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: