ചേര്‍ത്തല: കുഡുംബി യുവജനസംഘത്തിന്റെ 19-ാം സംസ്ഥാന സമ്മേളനം 13-ന് ചേര്‍ത്തല ഭുവനേന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കും. കുഡുംബി സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള സമരങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. 14 ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ്എം.ഡി. അരുണ്‍, ജനറല്‍ സെക്രട്ടറി പി.എ. അനൂപ്, കെ.രാധാകൃഷ്ണന്, സന്തോഷ്കുമാര്‍, ശരത് ചന്ദ്രന് എന്നിവര്‍ അറിയിച്ചു. 13ന് 10.30ന് കുഡുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് കെ.ഡി.സുരേഷ് ഉദ്ഘാടനം ചെയ്യും.യുവജന സംഘം സംസ്ഥാന പ്രസിഡന്റ് എം.ഡി.അരുണ്‍ അദ്ധ്യക്ഷനാകും. കെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്.ശരത്കുമാര് മുഖ്യ പ്രഭാഷണം നടത്തും. യുവജന സംഘം സംസ്ഥാന ഖജാന്‍ജി ഇ.എല്‍.അനില്‍കുമാര്‍ കലാകായിക മേഖലയിലെ വിജയികള്‍ക്കും കെഎസ്എസ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.ആര്.ജയപ്രസാദ് വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്യും.മികച്ച താലൂക്ക് യൂണിയനുള്ള പുരസ്കാരം എം.സി.സുരേന്ദ്രനും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: