തൃശൂര്‍: നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കര്‍ പാടത്ത് ഞാറു നടീല്‍ നടത്തി. കാര്‍ഷിക ക്ലബ്ബ്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം എന്‍എസ്എസ് യൂണിറ്റുകള്‍, ഹയര്‍ സെക്കന്ററി ഗൈഡ്സ് യൂണിറ്റ്, എസ്പിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്‍കൃഷി നടത്തിയത്. കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം ഉണ്ടാക്കുന്നതിനും വേണ്ടി അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്.
മട്ട ത്രിവേണി ഇനത്തില്‍പെട്ട നെല്‍ വിത്തിന്റെ ഞാറാണ് ഈ വര്‍ഷം ഉപയോഗിച്ചിരിക്കുന്നത്. കാര്‍ഷിക പരിപാലനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടവരമ്പ് സീഡ് ഫാമിലെ ഉദ്യോഗസ്ഥനായ സുനികുമാര്‍ കുട്ടികള്‍ക്ക് നല്കിവരുന്നു.
ഞാറു നടീല്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി. വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസി. ഗീതാഞ്ജലി ബിജു, പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, എച്ച്എം ബിന്ദു ഒ. ആര്, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ ബസന്ത് പി.എസ്., എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സുമ എസ്., ഷമീര്‍ എസ്., ഗൈഡ് ക്യാപ്റ്റന്‍ സ്വപ്ന, ഷീബ ജയചന്ദ്രന്, ബിജി എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ഷക്കീല. സി.ബി. പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: