Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

പറയുന്നതാരാണെന്നും പറയുന്നതെവിടെയാണെന്നതും പ്രധാനമാണ്. കേരളം എത്തി നില്‍ക്കുന്ന ഗുരുതരമായ തകര്‍ച്ചയെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കാനായി ഹിന്ദു ആചാരങ്ങളെ കരുവാക്കുന്നതും ശരിയല്ല. ഭക്തരുടെ വിശ്വാസങ്ങളെ അപഹസിച്ച് ഏതെങ്കിലും ക്ഷേത്രത്തിന് സഹായം നല്‍കിയാല്‍ തീരുന്നതല്ല ഉണ്ടാക്കിയ പ്രശ്‌നം.

Janmabhumi Online by Janmabhumi Online
Aug 10, 2023, 03:44 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ഹൈന്ദവചേതനയെ നിരന്തരമായി കേരളത്തില്‍ അധിക്ഷേപിക്കുന്ന നടപടികളില്‍ പ്രതിഷേധിക്കുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും 17ന് തിരുവനന്തപുരത്ത് ധര്‍മ്മാചാര്യ സംഗമം നടക്കുമെന്ന് കേരള ധര്‍മ്മാചാര്യ സഭ ചെയര്‍മാനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടനാപദവി അലങ്കരിക്കുന്നവര്‍ ഒരു മതത്തിന്റെ ആചാരവിശ്വാസങ്ങളെ മിത്താണെന്ന് ആക്ഷേപിക്കുന്നു.

പറയുന്നതാരാണെന്നും പറയുന്നതെവിടെയാണെന്നതും പ്രധാനമാണ്. കേരളം എത്തി നില്‍ക്കുന്ന ഗുരുതരമായ തകര്‍ച്ചയെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കാനായി ഹിന്ദു ആചാരങ്ങളെ കരുവാക്കുന്നതും ശരിയല്ല. ഭക്തരുടെ വിശ്വാസങ്ങളെ അപഹസിച്ച് ഏതെങ്കിലും ക്ഷേത്രത്തിന് സഹായം നല്‍കിയാല്‍ തീരുന്നതല്ല ഉണ്ടാക്കിയ പ്രശ്‌നം. ഭാരതീയമൂല്യങ്ങളെയും സനാതന വിശ്വാസങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും തുടര്‍ച്ചയായി അവഹേളിക്കുകയും അവമതിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.അദ്ദേഹം പറഞ്ഞു.

17 ന് രാവിലെ 10.30 ന്  കൈമനം മാതാ അമൃതാനന്ദമയീ മഠത്തില്‍ ചേരുന്ന ധര്‍മ്മാചാര്യസഭയില്‍  സന്യാസിവര്യന്മാരും ആദ്ധ്യാത്മിക ആചാര്യന്മാരും മറ്റും പങ്കെടുക്കും. തുടര്‍ന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പൊതുയോഗം ചേരും.തിരുവനന്തപുരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗണപതി വിഗഹമേന്തി നാമജപ ഭക്തജന സംഘങ്ങള്‍ ഇതില്‍ പങ്ക് ചേരും. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമ ജപയാത്രയ്‌ക്ക് ശേഷം പ്രതീകാത്മകമായി തേങ്ങയടിക്കും.

അമ്പലം അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാണ്, അമ്പലം തകര്‍ത്ത് കപ്പയിടണം, കുന്തീദേവി അപഥ സഞ്ചാരിണിയാണ്, എയ്ഡ്‌സ് പരത്തിയത് ശ്രീകൃഷ്ണനാണ്, സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതിലൂടെ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമായി, സ്ത്രീകള്‍ കുളിച്ച് ഈറനായി ക്ഷേത്രദര്‍ശനം നടത്തുന്നത് പൂജാരിമാരുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാനാണ്, പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ല, എന്നിങ്ങനെ നിരന്തരമായിഅവഹേളനങ്ങള്‍ തുടര്‍ന്നു പോരുന്നു.

ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചു.  കൂടുതല്‍മതേതരനാകാനുള്ള മത്സരത്തില്‍ രാഷ്‌ട്രീയ നേതാക്കളും ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും ഭരണഘടനാ പദവികളിലിരിക്കുന്നവരും ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെയും മൂല്യ ബിന്ദുക്കളെയും അധിക്ഷേപിക്കുന്നു. എല്ലാ വിശ്വാസങ്ങളെയും ചിന്താഗതികളെയും ആരാധനാക്രമങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുന്നതിനും വിവേചനമില്ലാതെ പരിഗണിക്കുന്നതിനും മാതൃകയാകേണ്ടവരാണ് അനുചിതമായി അനവസരങ്ങളില്‍ ഹിന്ദുബിംബങ്ങളെ അപമാനിക്കുന്നത്.

നിയമനിര്‍മ്മാണ സഭയുടെ നാഥനായ സ്പീക്കര്‍ ഗണപതി ഭഗവാന്‍ മിത്ത് ആണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹ വളര്‍ച്ചയെ പിന്നോട്ടടുപ്പിക്കുന്നു എന്ന് പരസ്യമായി പ്രസ്താവിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്.ഭരണഘടനാ പദവിയുടെ മാന്യത പാലിക്കാത്ത സമീപനമാണിതെന്ന് പറയേണ്ടി വന്നിരിക്കുന്നു.

കേരള നിയമസഭയുടെ ഉന്നതമായ സ്ഥാനംവഹിക്കുന്ന സ്പീക്കര്‍ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെയും ഹൈന്ദവ മതവിശ്വാസത്തിന്റെ ശാസ്ത്രീയതയെ ഉള്‍കൊള്ളാതെയും  മതസ്പര്‍ദ്ധ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരാമര്‍ശം നടത്തിയത്.  ദുഃഖങ്ങളും ദുരിതങ്ങളും എല്ലാവിധ വിഘ്‌നങ്ങളും  അകറ്റണമെന്ന പ്രാര്‍ത്ഥനയോടെ ശ്രീവിനായകന്റെ ചതുര്‍ത്ഥി ദിനാഘോഷങ്ങള്‍ നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന വേളയില്‍ തന്നെയാണ് ഷംസീറിന്റെ പ്രസംഗംനടന്നിട്ടുള്ളത് എന്നതും കൂട്ടി വായിക്കേണ്ടതാണ്.

സമാജ ശക്തി ഉണര്‍ത്തി അതിനെ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കാന്‍  ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികള്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തെ ഉപയോഗപ്പെടുത്തിയ ചരിത്രം ബഹുമാന്യ സ്പീക്കര്‍ക്ക് അറിയാത്തതാണോ? സനാതന ധര്‍മ്മ സംരക്ഷണത്തിനും മാന ബിന്ദുക്കളെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെയും നടക്കുന്ന ഈ മുന്നേറ്റത്തിന് സര്‍വ്വ പിന്തുണയുമുണ്ടാകണമെന്ന് ധര്‍മ്മാചാര്യ സഭഅഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി(ചിന്മയ മിഷന്‍),  കേരളധര്‍മ്മാചാര്യസഭ ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Tags: യോഗംSwami Chidananda Puri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

Kerala

ഭാരതത്തിന്റെ സ്വത്വം പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തി: സ്വാമി ചിദാനന്ദപുരി

Main Article

ഹൈന്ദവചേതന വോട്ടുബാങ്കായി ഉയരണം; പരമാവധി പേരും വോട്ടു ചെയ്‌തേ മതിയാവൂ:സ്വാമി ചിദാനന്ദ പുരി

Kerala

ഹൈന്ദവജാഗരണത്തിനുള്ള സന്ദേശങ്ങളെ അപ്രസക്തമാക്കാന്‍ പരിശ്രമിക്കന്നവരുടെ ‘ഷര്‍ട്ടില്‍’ സനാതനധര്‍മപ്രവര്‍ത്തകര്‍ കൂടി വീണു: സ്വാമി ചിദാനന്ദ പുരി

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies