തിരുവനന്തപുരം: കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണെന്നും ബിജെപി നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കകത്ത് ഒരു പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാനുള്ള പണിയാണ് ജനങ്ങള്‍ സതീശനെ ഏല്‍പ്പിച്ചത്.
എന്നാല്‍ സതീശന് പിണറായി വിജയന്റെ അടിമയായി പ്രവര്‍ത്തിക്കുകയാണ്. തലമുണ്ഡനം ചെയ്ത് കാശിക്ക് പോവുന്നതാണ് സതീശന് നല്ലത്. ഇത്രയും നാണംകെട്ട പ്രതിപക്ഷത്തെ കേരളം കണ്ടിട്ടില്ല. ഷംസീറിന്റെ ഗണപതി അവഹേളനത്തില്‍ മാപ്പ് പറയണമെന്ന് ആദ്യം പറഞ്ഞ വിഡി സതീശന് 24 മണിക്കൂര്‍ കഴിയും മുമ്പ് മലക്കം മറിഞ്ഞു. എല്ലാ അഴിമതികളും പരസ്പരം ഒത്തുതീര്‍പ്പാക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളത്. പുനര്‍ജനി കേസ് മര്യാദയ്ക്ക് അന്വേഷിച്ചാല്‍ സതീശന് അകത്താകും. അത് പിണറായി വിജയന് ഒതുക്കിതീര്‍ത്തു. അതുകൊണ്ടാണ് പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയ കേസ് സതീശന് നിയമസഭയില്‍ ഉയര്‍ത്താത്തത്. പരസ്പര സഹായ സഖ്യമാണ് കേരളത്തിലുള്ളത്. മകളുടെ പേര് പറഞ്ഞ് മാസപ്പടി വാങ്ങുന്ന മുഖ്യമന്ത്രിയും അതിന് കൂട്ട്നിന്ന് പങ്കുപറ്റുന്ന പ്രതിപക്ഷ നേതാക്കളുമുള്ള നാടായി കേരളം മാറിയെന്നും സുരേന്ദ്രന് പറഞ്ഞു.
ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളിലേക്ക് മാത്രമാണ് സിപിഎമ്മിന്റെ സൈന്റിഫ് ടെമ്പര്‍ തിരിച്ച് വച്ചിരിക്കുന്നത്. സംഘടിത ന്യൂനപക്ഷത്തെ കുറിച്ച് അറിയാതെ ഒരുവാക്ക് പറഞ്ഞു പോയ മന്ത്രി സജി ചെറിയാന് മാപ്പ് പറയേണ്ടി വന്നു. എന്നാല്‍ ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇപ്പോഴും നിയമസഭ നിയന്ത്രിക്കുകയാണ്.
പദ്മനാഭസ്വാമിയുടെ കാശും സ്വര്‍ണ്ണവുമെടുത്ത് മ്യൂസിയത്തില്‍ വെക്കാനാണ് ഭരണ-പ്രതിപക്ഷങ്ങളുടെ അടുത്ത പ്ലാന്‍ എന്ന് കേട്ടു. അതിന് വന്നാല്‍ പിണറായി വിജയനും വിഡി സതീശനും ഓടുന്നിടത്ത് പുല്ലുമുളക്കില്ല. നിങ്ങള്‍ക്ക് കച്ചവടം നടത്താനല്ല പദ്മനാഭന്റെ സ്വത്ത്. ബി നിലവറ തുറക്കാന്‍ നിങ്ങള്‍ വന്നാല്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ അറബിക്കടലില്‍ ചവിട്ടിതാഴ്ത്തും. ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ മേല്‍ മാത്രം കുതിര കയറുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. മാര്‍ച്ചില്‍ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സി.ശിവന്‍കുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്, ജെആര്‍ പദ്മകുമാര്‍, എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: