കൊടുങ്ങല്ലൂര്‍: ഹാട്രിക് വിജയത്തോടെ ബിജെപി ഭരണം നേടിയ എടവിലങ്ങ് സര്‍വ്വീസ് സഹ. ബാങ്ക് പ്രസിഡന്റായി സി.എം. പ്രേമാനന്ദും, വൈസ് പ്രസിഡന്റായി കെ.കെ. ഉണ്ണികൃഷ്ണനും സ്ഥാനമേറ്റു. റിട്ടേണിങ്ങ് ഓഫീസര്‍ രാധാകൃഷണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗത്തില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജയ്ഘോഷ്, പി. ശശീന്ദര്‍, ജില്ലാ സെല്‍ കോഓര്‍ഡിനേറ്റര്‍ പി.എസ്. അനില്‍കുമാര്‍, മണ്ഡലം പ്രസി. സെല്വന് മണക്കാട്ടുപടി, പഞ്ചായത്ത് പ്രസി. പ്രദീപ് അറയ്ക്കല്‍, സുധീഷ് പാണ്ഡുരംഗന്, സി.കെ. പുരുഷോത്തമന്, സുബി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: