സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ സൂപ്പര്‍സ്റ്റാര്‍ കൃഷ്ണയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടത് വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മഹേഷ് ബാബുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ‘ഗുണ്ടുര്‍ കാരം’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിടിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 12,2024 സംക്രാന്തി നാളില്‍ ചിത്രം റിലീസ് ചെയ്യും.
പോസ്റ്ററില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ എത്തുകയാണ് മഹേഷ് ബാബു. ബീഡി വലിച്ച് മാസ്സ് ഗെറ്റപ്പില്‍ മഹേഷ് ബാബു എത്തുമ്പോള്‍ മറ്റ് ചിത്രങ്ങളില്‍ നിന്നെല്ലാം മാറി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. പിഎസ് വിനോദിന്റെ ക്യാമറയും എസ് തമന്റെ മ്യുസിക്കും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് വല്ലാത്ത ഊര്‍ജമാണ് നല്‍കുന്നത്. മഹേഷ് ബാബുവിന് പുതിയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നല്‍കുകയാണ് സംവിധായകന്‍ ത്രിവിക്രം.
ഹാരിക ആന്‍ഡ് ഹസിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് രാധാകൃഷ്ണ (ചൈന ബാബു)നും നാഗ വംശിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷന്‍സ് ചേര്‍ന്നുള്ള മാസ്സ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്.
ജോണ്‍ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവര്‍ത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാര്‍ഡ് ജേതാവായ നവിന്‍ നൂലി എഡിറ്റിങ്ങ് നിര്‍വഹിക്കുന്ന ചിത്രത്തില്‍ എ എസ് പ്രകാശ് കലാസംവിധാനം നിര്‍വഹിക്കുന്നു. ശബരിയാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: