തൃശൂര്‍: കോഴ വാങ്ങിയത് മകള്‍ ആണെങ്കിലും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. മുഖ്യമന്ത്രിയുടെ മകള്‍ വ്യവസായിയില്‍ നിന്ന് മാസപ്പടി വാങ്ങി എന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണം വാങ്ങിയത് മകള്‍ ആണെങ്കിലും മുഖ്യമന്ത്രിയാണ് ഇതിന് പിന്നിലെന്ന കാര്യം എല്ലാവര്ക്കും അറിയാം. സമഗ്രമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. വീണ പണം വാങ്ങിയ വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കുന്നില്ലെന്നും എം.ടി. രമേശ് പരിഹസിച്ചു. ലോകത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കുന്നയാളാണ് മന്ത്രി റിയാസ്. എന്നാല്‍ ഇവിടെ സ്വന്തം ഭാര്യ തന്നെ ആരോപണ വിധേയയായതിനാല്‍ അദ്ദേഹം പ്രതികരിക്കണമെന്ന് ഇക്കുറി വാശിപിടിക്കരുത്.
പുതുപ്പള്ളിയില്‍ കോണ്‍ഗ്രസും സിപിഎമ്മും രണ്ടു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ട കാര്യമില്ല. ദേശീയതലത്തില്‍ ഒരു മുന്നണിയായി മത്സരിക്കാന്‍ തീരുമാനിച്ച പാര്‍ട്ടികളാണ് അവര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച നിലയ്ക്ക് ഇനി സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ സിപിഎം പിന്തുണക്കണം. എന്‍ഡിഎയും പ്രതിപക്ഷ മുന്നണിയും തമ്മിലുള്ള മത്സരമാണ് പുതുപ്പള്ളിയിലെന്നും ത്രികോണ മത്സരത്തിന് സാംഗത്യമില്ലെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: