മുംബൈ: ഖത്തര്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഐഎന്‍ക്യു ഹോള്‍ഡിംഗ് എല്‍.എല്‍.സി അദാനിയുടെ പുനരുപയോഗ ഊര്‍ജ്ജം നിര്‍മ്മിക്കുന്ന കമ്പനിയായ അദാനി ഗ്രീനില്‍ 3920 കോടി രൂപ നിക്ഷേപിച്ചു. അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.7 ശതമാനം ഓഹരികള്‍ വാങ്ങിയാണ് ഐ.എന്‍.ക്യു ഹോള്‍ഡിംഗ് ഇത്രയും തുക നല്‍കിയത്.
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഏകദേശം 4.26 കോടി ഓഹരികള്‍ ആണ് വാങ്ങിയത്. അദാനി ഗ്രീന്‍ എനര്‍ജിയുടെ പ്രൊമോട്ടര്‍മാരായ ഇന്‍ഫിനിറ്റ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ നിന്നാണ് ഖത്തര്‍ കമ്പനി ഓഹരികള്‍ വാങ്ങിയത്. ഇന്‍ഫിനിറ്റ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി 2.8 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. ഏകദേശം 4.48 കോടി ഓഹരികള്‍ വരും ഇത്. ഏകദേശം 4131 കോടി രൂപയ്ക്കാണ് ഇത് വിറ്റഴിച്ചത്.
അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയാണ് അദാനി ഗ്രീന്‍. എനര്‍ജി. സൗരോര്‍ജ്ജം, കാറ്റ്, സൗരോര്‍ജ്ജ-കാറ്റ് സമ്മിശ്ര സാങ്കേതിക വിദ്യ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പ്രകൃതിയ്ക്ക് കോട്ടം തട്ടാത്ത വിധമുള്ള ഊര്‍ജ്ജം നിര്‍മ്മിക്കുകയാണ് അദാനി എനര്‍ജി ചെയ്യുന്നത്.
2023-24ലെ ആദ്യ സാമ്പത്തിക പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ അറ്റലാഭം 51 ശതമാനം വര്‍ധിച്ചിരുന്നു. 323 കോടി രൂപയാണ് ലാഭം. മൊത്തം വരുമാനത്തിലും 41 ശതമാനം ഉയര്‍ച്ചയുണ്ടായി. 2404 കോടി രൂപയായി. ഏറ്റവും വില കുറവില്‍ പുനരുപയോഗ ഊര്‍ജ്ജം സൃഷ്ടിക്കുകയാണ് അദാനിയുടെ ലക്ഷ്യം. 2030ല്‍ 45 ജിഗാ വാട്ട് പുനരുപയോഗ ഊര്‍ജ്ജം സൃഷ്ടിക്കാനാണ് അദാനി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: