ശ്രീനഗര്ഒ: രു ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന് കാരണമായ 1989-90 കാലഘട്ടത്തില്‍ കശ്മീരി ബ്രഹ്മണരെ തീവ്രവാദികള്‍ കൊന്നുതള്ളിയ കേസുകള്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കും. 34 വര്‍ഷത്തിന് ശേഷം വീണ്ടും ആ കൊലകള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷാവിധി നടപ്പാക്കുകയാണ് ലക്ഷ്യം.
അസാധാരണമായ ചരിത്രനീതിയാണിതെന്ന് ജേണലിസ്റ്റ് ആദിത്യ രാജ് കൗള്‍ ട്വിറ്ററില്‍ കുറിച്ചു. അന്വേഷിക്കുന്ന ആദ്യത്തെ കേസ് 1989ല്‍ റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിനെ ജെകെഎല്‍എഫ് (ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) നേതാവ് യാസിന് മാലിക് കൊന്നുതള്ളിയ കേസാണ്. ജെകെഎല്‍എഫ് തീവ്രവാദിയായ മഖ്ബൂള്‍ ബട്ടിനെതിരെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന്റെ പേരിലാണ് റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിനെ വധിച്ചത്.
യുകെയിലെ ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥനായ രവീന്ദ്ര മഹ്ത്രെയെ വധിച്ച കുറ്റത്തിന് മഖ്ബൂല്‍ ഭട്ടിനെ തൂക്കിക്കൊല്ലുകയായിരുന്നു.
നീലകാന്ത് ഗഞ്ജുവിനെ വധിച്ച കേസില്‍ പൊതുജനത്തില്‍ നിന്നും ജമ്മു കശ്മീരിലെ സ്പെഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ് ഐഎ) അഭിപ്രായങ്ങള്‍ തേടിത്തുടങ്ങി. പൊതുജനങ്ങളോട് ഈ വധവുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങളും തെളിവുകളും നല്‍കാനാണ് എസ് ഐഎ ആവശ്യപ്പെടുന്നത്. ഇങ്ങിനെ വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെയ്ക്കുമെന്നും എസ് ഐഎ പറഞ്ഞു. വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ഉചിതമായ പ്രതിഫലവും നല്‍കും. 8899004976 എന്ന മൊബൈല്‍ നമ്പറില്‍ വിവരങ്ങള്‍ നല്‍കാനാണ് എസ് ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിന്റെ മകള്‍ ഊര്‍മിള റെയ്നയെ ദല്‍ഹിയില്‍വെച്ച് കണ്ടുവെന്നും ഈ വാര്‍ത്ത കേട്ടപ്പോള്‍ അവര്‍ സന്തോഷിച്ചുവെന്നും ആദിത്യ രാജ് കൗള്‍ ട്വിറ്ററില്‍ കുറിച്ചു. “ഇത് ഒരു ശുഭവാര്‍ത്തയാണ്. എന്റെ അച്ഛന്റെ കൊലയ്ക്ക് ഉത്തരവാദികളായ തീവ്രവാദികളെ പിടികൂടി ശിക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു സര്‍ക്കാരും ഞങ്ങളെ കേള്‍ക്കാന്‍ പോലും മുന്നോട്ട് വന്നിട്ടില്ല. “- ഊര്‍മ്മിള റെയ്ന പറഞ്ഞതാതിയ ആദിത്യ രാജ് കൗള്‍ കുറിച്ചു. .
1990ല്‍ തീവ്രവാദികളെ പേടിച്ച് ഏകദേശം 1,20000 മുതല്‍ 1,40,000 വരെ കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ വിട്ട് ഓടിപ്പോയി. ഏകദേശം 89 കശ്മീരി പണ്ഡിറ്റുകള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. 30 മുതല്‍ 80 വരെ കശ്മീരി പണ്ഡിറ്റുകള്‍ കൊല ചെയപ്പെട്ടു എന്ന കണക്കാണ് വിക്കിപീഡിയ നല്‍കുന്നത്. അന്ന് ജെകെഎല്‍എഫിനെ ഉപയോഗിച്ച് ഹിസ്ബുള്‍ മുജാഹിദീനുകളാണ് കശ്മീര്‍ മണ്ണില്‍ കശമീരി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: