ന്യൂദല്‍ഹി: വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ വെല്ലുവിളികള്‍ കണക്കിലെടുത്ത് ഡിജിറ്റല്‍ പൗരന്മാര്ക്ക് സുതാര്യവും സുരക്ഷിതവും വിശ്വസ്തവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഡിജിറ്റല്‍ ഉപയോക്താക്കളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്ട് 2000, അതിനു ചുവടു പിടിച്ച് രൂപപ്പെടുത്തിയിട്ടുള ഇതര നിയമങ്ങള്‍ എന്നിവയിലടങ്ങിയിരിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു .
ലോക് സഭയില്‍ ഇത് സംബന്ധിച്ച് അംഗങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പ്യൂട്ടര്‍ ഉറവിട രേഖകളില്‍ കൃത്രിമം കാണിക്കല്‍ (സെക്ഷന്‍ 65), കമ്പ്യൂട്ടര്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തല്‍ (സെക്ഷന്‍ 66), ഐഡന്റിറ്റി മോഷണം (സെക്ഷന്‍ 66 സി), ആള്‍മാറാട്ടത്തിലൂടെയുള്ള വഞ്ചന (സെക്ഷന്‍ 66 ഡി), സൈബര്‍ ഭീകരത (സെക്ഷന്‍ 66 എഫ്) , സംരക്ഷിത സംവിധാനത്തിലേക്കുള്ള അനധികൃത പ്രവേശനം (സെക്ഷന്‍ 70) എന്നിവയുള്‍പ്പെടെ കമ്പ്യൂട്ടര്‍ ഉറവിടങ്ങളുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങള്‍ക്കു മേല്‍ പിഴ ചുമത്തുന്നതിന് ഐടി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഇത്തരം പൊതു വ്യവസ്ഥകള്‍ക്ക് പുറമേ, സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ ഇടം സുരക്ഷിതമാക്കുന്നതിനും പ്രത്യേക വ്യവസ്ഥകളുണ്ട്. ശാരീരിക സ്വകാര്യതയുടെ ലംഘനം (സെക്ഷന്‍ 66 ഇ), അശ്ലീലമായ വസ്തുക്കള്‍ കൈമാറല്‍ (സെക്ഷന്‍ 67), കുട്ടികളെ ലൈംഗികത പ്രകടമാക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നതുള്‍പ്പെടെ ഇലക്ട്രോണിക് രൂപത്തില്‍ ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികള്‍ ഉള്ക്കൊള്ളുന്നവയുടെ പ്രസിദ്ധീകരണം, സംപ്രേഷണം (സെക്ഷന്‍ 67എ , 67 ബി ) മുതലായവ ഇതിനുദാഹരണങ്ങളാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ (സെക്ഷന്‍ 354 ഡി) വകുപ്പ് പ്രകാരം നിലവിലുള്ള വിവിധ ശിക്ഷാ വ്യവസ്ഥകള്‍ക്ക് പുറമേയാണ് ഇവയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നാഷണല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019, 2020, 2021 വര്‍ഷങ്ങളില്‍ യഥാക്രമം 44735, 50035, 52974 സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
1973ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ വ്യവസ്ഥകള്‍ അനുസരിച്ച്, കുറ്റകൃത്യങ്ങള്‍ തടയലും അന്വേഷണവും പോലീസിന്റെ ചുമതലയാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം ‘പോലീസ്’ ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പില്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം നടത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് അതാത് പോലീസ് സേനകളെ പരിശീലിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്കാണ്.
സൈബര്‍ മേഖലയില്‍ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്വ്വഹണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കി വരുന്നു. ഇന്ത്യന്‍ സൈബറിടങ്ങളിലെ വിവിധ മേഖലകളുമായി സഹകരിച്ചുകൊണ്ടുള്ള സജീവ ഇടപെടലുകള്‍ക്കായി ഒരു ലൈവ് സൈബര്‍ ഓപ്പറേഷന്‍സ് സ്പെസിഫിക് എക്സര്‍സൈസ് ട്രെയിനിംഗ് ഫെസിലിറ്റി (സൈബര്‍ ക്ലോസെറ്റ്) സ്ഥാപിക്കല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈബര്‍ ഫോറന്‍സിക് ട്രെയിനിംഗ് കം ഇന്‍വെസ്റ്റിഗേഷന്‍ ലാബുകളുടെ വികസനം, ക്ലൗഡ് അധിഷ്ഠിത കേന്ദ്രീകൃത സൈബര്‍ ഫോറന്‍സിക്സ് ലാബ്, ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഫോറന്‍സിക്സ് റിസോഴ്സ് സെന്റര്‍ സ്ഥാപനം എന്നിവ ഇതില്‍പ്പെടുന്നു.
രാജ്യത്തെ എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളും ഏകോപിപ്പിച്ചും സമഗ്രമായും കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്റര്‍ രൂപീകരിച്ചിട്ടുണ്ട്. .
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പദ്ധതി പ്രകാരം സൈബര്‍ ഫോറന്‍സിക് കം ട്രെയിനിംഗ് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനും ജൂനിയര്‍ സൈബര്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 99.88 കോടി അനുവദിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 33 സൈബര്‍ ഫോറന്സിക്കംട്രെയിനിംഗ് ലബോറട്ടറികള്‍ കമ്മീഷന് ചെയ്തിട്ടുണ്ട്.
അന്വേഷണവും പ്രോസിക്യൂഷന് നടപടികളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി നിയമപാലകര്‍, പ്രോസിക്യൂട്ടര്‍മാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേക പരിശീലന പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 20,300ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും കുറ്റകൃത്യ ബോധവല്‍ക്കരണം, അന്വേഷണം, ഫോറന്‍സിക് മുതലായവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ സൈബര്‍ നിയമം, സൈബര്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍സ്, ഡിജിറ്റല്‍ ഫോറന്‍സിക്സ് എന്നിവയെ കുറിച്ചുള്ള ഓണ്‍ലൈന്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം പ്രോസിക്യൂട്ടര്‍മാരും പോലീസ്, ജുഡീഷ്യല്‍ ഓഫീസര്‍മാരും അടക്കം സംസ്ഥാന സൈബര്‍ സെല്ലുകളിലെ 1,000 ഉദ്യോഗസ്ഥര്‍ക്ക് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വഴി ഒമ്പത് മാസത്തെ ബിരുദാനന്തര ഡിപ്ലോമ നടത്തുന്നുണ്ട്.
സൈബര്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍, ഫോറന്‍സിക്സ്, പ്രോസിക്യൂഷന് തുടങ്ങിയവക്കൊപ്പം ഓണ്‍ലൈന്‍ പഠനത്തിലൂടെ പോലീസിന്റെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള ‘സൈട്രെയിന്’ പോര്‍ട്ടലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 28,700ലധികം പോലീസ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്യുകയും 7,800ലധികം സര്‍ട്ടിഫിക്കറ്റുകള്‍ പോര്‍ട്ടല്‍ വഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
അത്യാധുനിക ആയുധങ്ങള്‍, പരിശീലന ഗാഡ്ജെറ്റുകള്‍, നൂതന ആശയവിനിമയ, ഫോറന്‍സിക് ഉപകരണങ്ങള്‍, സൈബര്‍ പോലീസിംഗ് ഉപകരണങ്ങള്‍ മുതലായവ സ്വായത്തമാക്കുന്നതിനുസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: