തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടുലക്ഷം കോടിയുടെ നിധി സംബന്ധിച്ച് സഭയില്‍ ചൂടേറിയ ചര്‍ച്ച. ശ്രീ പണ്ടാരവക ഭൂമി നിയമ ഭേദഗതി സംബന്ധിച്ച് ബില്ലവതരണത്തിനിടെയാണ് നിധിയും ചര്‍ച്ചയായത്. രണ്ടുലക്ഷത്തോളം കോടി രൂപയുടെ നിധി സംബന്ധിച്ച് മുന്‍ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി അനില്‍കുമാര്‍ സൂചിപ്പിച്ചതോടെയാണ് സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി പദ്മനാഭസ്വാമി ക്ഷേത്രം മ്യൂസിയമാക്കണമെന്നും നിധി ശേഖരും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്നും നിര്‍ദേശിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രത്തെ മ്യൂസിയമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരുന്നെന്നും എന്നാല്‍ രാജകുടുംബം ഇതിനെ ശക്തിയുക്തം എതിര്‍ത്തെന്നും വ്യക്തമാക്കിയത്. രാജകുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി നടക്കാതെ പോയത്. സഭയ്ക്കു പൊതുവായി ക്ഷേത്രത്തിലെ നിധി പ്രദര്‍ശിപ്പിച്ച് വലിയ ടൂറിസം സാധ്യത മുതലാക്കണമെന്നാണ് വികാരമെന്നും ഇതു രാജകുടുംബത്തെ അറിയിക്കണമെന്നും അനില്‍ കുമാറിനോട് നിര്‍ദേശിച്ചത്.
എന്നാല്‍, സിപിഎം ലക്ഷ്യം മനസിലായതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.സി.വിഷ്ണുനാഥും ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. തീര്‍ത്ഥാടന ടൂറിസം എന്നൊന്നില്ലെന്നും തീര്‍ത്ഥാടനവും ടൂറിസവും രണ്ടാണെന്നും വിശ്വാസത്തിന്റെ ഭാഗമാണ് തീര്‍ത്ഥാടനമെന്നും തിരുവഞ്ചൂര്‍ മറുപടി നല്കി. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്നത് ഭക്തരാണെന്നും അവരെത്തുന്നത് ഭക്തിയുള്ളത് കൊണ്ടാണെന്നും വിഷ്ണുനാഥും പറഞ്ഞു. നിധി കാണാനായി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തില്ലെന്നും വിഷ്ണു പറഞ്ഞോടെ അനില്‍കുമാറും നിലപാടില്‍ മലക്കം മറിഞ്ഞു.
അതേസമയം, പദ്മനാഭസ്വാമി ക്ഷേത്രഭൂമി സംബന്ധിച്ച ചര്‍ച്ച ആരംഭിച്ച ഉടന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സീറ്റുവിട്ടുപോയതും ശ്രദ്ധേയമാണ്. ചര്‍ച്ചയക്കിടെ മദ്രസ അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളം നല്‍കുന്നെന്ന പ്രചാരണ വ്യാജമാണെന്നു കെ.ടി. ജലീലും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: