ന്യൂദല്‍ഹി: ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കും. വരുന്ന 19മുതല്‍ 27 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്.
ബുഡാപെസ്റ്റിലേക്ക് 28 അംഗ ടീമിനെയാണ് ഇന്ത്യ അയക്കുക. എല്ലാവരെയും ഞെട്ടിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ)യ്‌ക്ക് പകരം സ്‌പോര്‍ട്‌സ് മന്ത്രാലയം നേരിട്ടാണ് പ്രഖ്യാപനം നടത്തിയത്.
പരിക്ക് കാരണം ഇന്ത്യന്‍ ഷോട്ട്പുട്ട് താരം തജീന്ദര്‍ പാല്‍ സിങ്ങിനെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിക്ക് കാരണം താരം കഴിഞ്ഞ മാസം തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈജംപ് താരം തേജസ്വിന്‍ ശങ്കര്‍, 800 മീറ്റര്‍ താരം കെ.എം. ചന്ദാ, 20 കിലോമീറ്റര്‍ നടത്ത താം പ്രിയങ്ക ഗോസ്വാമി എന്നിവര്‍ നേരത്തെ തന്നെ പിന്‍മാറിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ പിന്‍മാറിയത്.
2022ല്‍ യൂജീന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടം സ്വര്‍ണമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നീരജ് ചോപ്ര.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 28 താരങ്ങളില്‍ അഞ്ചെണ്ണം വനിതാ താരങ്ങളാണ്. ജ്യോതി യരാജി(100 മീറ്റര്‍ ഹര്‍ഡില്‍സ്), പാരുള്‍ ചൗദരി(3000മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സ്), ഷൈലി സിങ്(ലോങ് ജംപ്), അന്നു റാണി(ജാവലിന്‍ ത്രോ), ഭാവ്‌ന ജാട്ട്(20 കിലോമീറ്റര്‍ നടത്തം) എന്നീ വനിതാ താരങ്ങളാണ് ബുഡാപെസ്റ്റിലേക്ക് പോകാനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: