ന്യൂദല്‍ഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇന്ത്യാവിരുദ്ധ അജണ്ട നടപ്പാക്കാന്‍ പണം വാങ്ങിയ ന്യൂസ് ക്ലിക്കുമായി രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആരോപിച്ചു. അതുകൊണ്ട് രാഹുല്‍ ഗാന്ധി രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.
“ന്യൂസ് ക്ലിക്കിന് മേലെ എപ്പോഴും ചൈനയുടെ കൈകകളുണ്ട്. പക്ഷെ ന്യൂസ് ക്ലിക്കിനൊപ്പം രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഉണ്ട്.”- അനുരാഗ് താക്കൂര്‍ പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടുന്ന ഓണ്‍ലൈന്‍ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയുടെ പക്കല്‍ നിന്നും പണം വാങ്ങിയതും അത് എവിടെയാണ് ഉപയോഗിച്ചതെന്നും പറയണം. ആരെക്കെയാണ് ചൈനയില്‍ നിന്നും പണം വാങ്ങിയതെന്ന് പറയണം. ന്യൂസ് ക്ലിക്കിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് എന്ത് സമ്മര്‍ദ്ദമാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പറയണം. – അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: