ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിലെ നാലാം റൗണ്ട് റോബിന് മത്സരത്തില്‍ ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ച് ആതിഥേയരായ ഇന്ത്യ. നേരത്തേ തന്നെ ഇന്ത്യ സെമിയില്‍ കടന്നിരുന്നു.
മൂന്ന് ജയവും ഒരു സമനിലയും നേടി 10 പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ആറാം മിനിറ്റില്‍ നീലകണ്ഠ ശര്‍മ്മ ഇന്ത്യയെ മുന്നിലെത്തിച്ചു. കഷ്ടിച്ച് ആറ് മിനിറ്റിനുള്ളില്‍ കൊറിയ സമനില ഗോള്‍ നേടി.
കിംഗ് സംഗിയൂന് ആണ് ഗോളടിച്ചത്.
എന്നാല്‍ 23-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് പെനാല്‍റ്റി ഗോളാക്കിയതോടെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. മന്ദീപ് സിംഗ് 33-ാം മിനിറ്റില്‍ ലീഡ് 3-1 ആയി വര്‍ദ്ധിപ്പിച്ചു. 58-ാം മിനിറ്റില്‍ യാങ് ജിഹുന്‍ കൊറിയക്കായി ഒരു ഗോള്‍ കൂടി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: