കായംകുളം: കഴിഞ്ഞ ദിവസം കായംകുളത്ത് നിന്ന് കാണാതായ സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ കൃഷ്ണപുരത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കടയില്‍ മുണ്ടുകോട്ടയില്‍ സന്ധ്യയുടെ മകള്‍ അന്നപൂര്‍ണ്ണയുടെ (13) മൃതദേഹമാണ് കായംകുളം കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന്റെ അര്‍ത്തിചിറ കുളത്തില്‍ നിന്നും കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കായംങ്കുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്നു ലഭിച്ചത്. കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. മുഹമ്മദ് ഷാഫി, സബ്ബ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ അമ്മയുമായി കുട്ടി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കായംകുളം ഗവ. ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: