ആലപ്പുഴ: കള്ളക്കേസില്‍ കുടുക്കാനുള്ള തോമസ് കെ. തോമസ് എം എല്‍ എയുടെ നീക്കം നിയമപരമായി നേരിടുമെന്ന് എന്‍സിപി നേതാവ് റെജി ചെറിയാന്. തോമസ് കെ തോമസിന്റെ പരാതിയില്‍ യാതൊരു സത്യവുമില്ല. ആലപ്പുഴ ജില്ലയിലെ എന്‍സിപി പ്രവര്‍ത്തകര്‍ ഒന്നടങ്കം സംസ്ഥാന കമ്മിറ്റിയുടെ കൂടെയാണ് നില്‍ക്കുന്നത്. ഒറ്റതിരിഞ്ഞ് വിഭാഗീയ പ്രവര്‍ത്തനം നടത്തുന്ന തോമസ് കെ. തോമസിന് വരുംകാലത്ത് മന്ത്രിയാകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പരാതി.
ആരോപണങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കൈയില്‍ തെളിവില്ല.പോലീസ് അന്വേഷിച്ച് ഇതിന് തെളിവുണ്ടോയെന്ന് കണ്ടുപിടിക്കണം. അത് തന്റെയും കൂടെ ആവശ്യമാണെന്നും റെജി ചെറിയാന് പറഞ്ഞു.അതേസമയം കൊല്ലാന്‍ ശ്രമിച്ചുവെന്ന തോമസ് കെ തോമസ് എംഎല്‍എയുടെ ആരോപണം സത്യവിരുദ്ധമാണെന്ന് മുന്‍ ഡ്രൈവര്‍ ബാബുക്കുട്ടനും വ്യക്തമാക്കി.അങ്ങനെ ഒരുനീക്കവും നടന്നിട്ടില്ല. 2002ല്‍ തോമസ് ചാണ്ടിയുടെ കാലത്താണ് ഡ്രൈവര്‍ ജോലിക്ക് കയറിയത്. വണ്ടിയോടിക്കുമ്പോള്‍ സ്ഥിരമായി കുറ്റം പറയുന്നതിനാലാണ് ജോലി ഉപേക്ഷിച്ചതെന്നും ബാബുക്കുട്ടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: