ചിക്കാഗോ: ഹിന്ദു ദൈവങ്ങളേയും ഈശ്വരന്മാരേയും നിരന്തരം ആക്ഷേപിക്കുന്ന വ്യാജ സ്വാമി സന്ദീപാനന്ദ ഗിരി കോണ്‍ഗ്രസ് പരിപാടിയില്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലെ മുഖ്യാതിഥിയാണ് സന്ദീപാനന്ദ. മണിപ്പൂര്‍ ജനതയക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ചേരുന്ന സമ്മേളനത്തില്‍ ഫോ പോള്‍ ചൂരത്തൊട്ടിയും പങ്കെടുക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഹിന്ദു വിരുദ്ധനായ ഒരാളെ കോണ്‍ഗ്രസ് പരിപാടിയേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സന്ദീപാനന്ദന് ഹിന്ദു സംഘടനകളൊന്നും വേദി കൊടുത്തിട്ടില്ല.
അടുത്തയിടെ ഗണപതിയുമായ ബന്ധപ്പെട്ട വിവാദത്തിലും വളരെ ആക്ഷേപകരമായ പരാമര്‍ശമാണ് സാന്ദീപനാന്ദന്‍ നടത്തിയത്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളും എടുത്തിട്ടുണ്ട്. അമൃതാന്ദമയി ദേവി , സ്വാമി ചിദാന്ദപുരി എന്നിവരെ പരസ്യമായി ആക്ഷേപിച്ചിട്ടുമുണ്ട്.
ഓവര്‍സീസ് കോണ്‍ഗ്രസ് പരിപാടിതന്നെ തട്ടിപ്പാണെന്ന ആരോപണവും ഉണ്ട്. പരിപാടി സ്ഥലമോ സംഘാടകരുടെ പേരോ നമ്പരോ ഒന്നും നല്‍കാതയുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. സന്ദീപാനന്ദ ഗിരി തന്നെയാണ് ഇത് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: