ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ ഹിന്ദു ഘോഷയാത്രയ്ക്ക് നേരെ നടന്ന കല്ലേറിന് പിന്നിലും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഇന്ത്യയില്‍ കുടിയേറിയ രോഹിംഗ്യകളുമുണ്ടെന്ന് ഹരിയാന പൊലീസ്. നൂഹിലെ ഹിന്ദു ഘോഷയാത്രയ്ക്ക് നേരെ നടന്ന കല്ലേറുമായി ബന്ധപ്പെട്ട് 25 രോഹിംഗ്യകളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.
അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് വരികയാണ്. ഇതില്‍ പലരുടെയും കയ്യില്‍ ഐക്യരാഷ്ട്രസഭ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേയുള്ളൂ. നൂഹില്‍ താമസിക്കുന്ന രോഹിംഗ്യകളില്‍ അധികം പേരും മ്യാന്മറിലെ രാഖിനെ സ്റ്റേറ്റില്‍ നിന്നുള്ളവരാണ്. അക്രമത്തിന് പേര് കേട്ടവരാണ് രാഖിനെയിലെ രോഹിംഗ്യകള്‍. അവിടുത്തെ പട്ടാളവുമായി ഏറ്റുമുട്ടി അറപ്പും വെറുപ്പും മാറിയവര്‍. കൊലയ്ക്കും കൊള്ളയ്ക്കും കലാപത്തിനും അറപ്പും വെറുപ്പും മാറിയവരാണ് ബംഗ്ലാദേശിലെ രോഹിംഗ്യ മുസ്ലിങ്ങള്‍. ബംഗ്ലാദേശില്‍ 2017ല്‍ നടന്ന അക്രമത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പല വഴികളിലൂടെ എത്തിയവരാണ് ഇവര്‍.
നൂഹില്‍ മാത്രം ഏകദേശം 2000 രോഹിംഗ്യകള്‍ പാര്‍ക്കുന്നതായി പറയുന്നു. നൂഹില്‍ നടന്ന കല്ലേറും കടുത്ത അക്രവും വീണ്ടും ഒരിയ്ക്കല്‍ കൂടി രാജ്യശ്രദ്ധ രോഹിംഗ്യ മുസ്ലിങ്ങളിലേക്ക് തിരിക്കുകയാണ്. മണിപ്പൂരില്‍ നടന്ന അക്രമത്തിലും രോഹിംഗ്യ മുസ്ലിങ്ങളാണെന്ന സംശയം തുടരുന്നതിനിടയിലാണ് ഹരിയാനയിലെ അറസ്റ്റ്.
ഈ പ്രദേശത്ത് അക്രമം വ്യാപിപ്പിക്കുന്നതിന് പിന്നില്‍ രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
തവാഡു എന്ന സ്ഥലത്തെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തിയിരുന്നു. ഇത് രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കുടുംബങ്ങളാണ്. ഇവര്‍ വനഭൂമി കയ്യേറിയാണ് കുടിലുകള്‍ വെച്ചിരിക്കുന്നത്. ഈ അഭയാര്‍ത്ഥികള്‍ നൂഹിലും മറ്റ് പ്രദേശങ്ങളിലും പല വിധ അക്രമപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ജില്ലാ ഭരണകൂടം തകര്‍ക്കാന്‍ കാരാണം നൂഹിലെ അക്രമത്തിലുള്ള അവരുടെ പങ്കാളിത്തമാണ്.
മിനി സെക്രട്ടേറിയറ്റില്‍ നിന്നും വെറും 500 മീറ്റര്‍ മാത്രം അകലെയുള്ള ചേരിപ്രദേശത്താണ് അധികം രോഹിംഗ്യ അഭയാര്‍ത്ഥികളും താമസിക്കുന്നത്. ഏകദേശം 200 ചേരികള്‍ ഈ പ്രദേശത്തുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ പലവിധ അക്രമപ്രവര്‍ത്തനങ്ങളിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലും മുഴുകുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തല്ക്കാലം ഇവരുടെ രേഖകള്‍ പരിശോധിച്ചുവരികയാണ്.
നൂഹില്‍ അക്രമം പടരുന്നതിന് ഒരു കാരണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചില വ്യാജ വീഡിയോകളാണ്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ച 60 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് 10 കേസുകള്‍ എടുത്തു. നൂഹിലെ മേവാത് പ്രദേശത്താണ് ഹിന്ദുക്കളുടെ ജലാഭിഷേക യാത്രയ്ക്കെതിരെ കല്ലേറുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: