വര്‍ക്കല: ശ്രീനാരായണ ഗുരുദേവന് മുന്നോട്ട് വച്ച ധാര്‍മ്മിക മൂല്യമുള്ള ഒരു മാതൃ, യുവ ജനത വളര്‍ന്നു വരേണ്ടത് വ്യക്തിയുടെയും നാടിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗുരുധര്‍മ്മപ്രചരണ സഭയുടെ നേതൃത്വത്തില്‍ ശിവഗിരിയില്‍ നടന്ന മാതൃ, യുവ സംഗമങ്ങളില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ നവോത്ഥാനത്തിന്റെ സാരഥികളായി ശ്രീനാരായണ ഗുരുദേവന് ജനങ്ങള്‍ക്കിടയിലേക്ക് തെരഞ്ഞെടുത്ത് അയച്ചത് ടി.കെ. മാധവന് ഉള്‍പ്പടെയുള്ള യുവജനങ്ങളെയായിരുന്നു. കേരളത്തിന്റെ നവോത്ഥാനത്തിന് അവര്‍ക്കന്ന് തുടക്കമിടാന്‍ കഴിഞ്ഞുവെങ്കില്‍ അതിന്റെ പൂര്‍ണ്ണതയിലേക്ക് എത്തിക്കാന്‍ ശ്രീനാരായണ ദര്‍ശനത്തിലൂന്നിയ ശിവഗിരിയുടെ മാതൃ, യുവശക്തിക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃസംഗമം നടി മാല പാര്‍വ്വതി ഉദ്ഘാടനം ചെയ്തു. മതപ്പോരുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഭേദങ്ങളില്ലാത്ത ഗുരുവിന്റെ ആത്മീയതയ്ക്കു ഏറെ പ്രസക്തിയുണ്ടന്ന് മാല പാര്‍വ്വതി പറഞ്ഞു. യുവ സംഗമം ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. യുവ ജനതയുടെ ആത്മബലം ചോര്ന്നുപോകാതിരിക്കുവാനുള്ള ഔഷധമാണ് ശ്രീനാരായണ ഗുരുദേവന് മുന്നോട്ട് വച്ച ആത്മീയത എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അഡ്വ.വി. ജോയി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഗ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധര്‍മ്മ പ്രചരണ സഭ എന്ത് എന്തിന് എന്ന വിഷയത്തില്‍ ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ക്ലാസ്സ് നയിച്ചു. സമൂഹത്തിന് ഉണര്‍വ്വും കരുതലും ആകുന്ന മാതൃസഭയും യുവജനസഭയും എന്ന വിഷയത്തില്‍ ഗുരുധര്‍മ്മ പ്രചാര സഭ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു സംസാരിച്ചു. സ്വാമി ഋതംബരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ ഇരു സംഗമങ്ങള്‍ക്കും അനുഗ്രഹ പ്രഭാഷണം നടത്തി. പ്രചാര സഭ വൈസ് പ്രസിഡന്റുമാരായ അഡ്വ. വി.കെ. മുഹമ്മദ്, അനില്‍ തടാലില്‍, പിആര്‍ഒ വി.കെ. ബിജു, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ രാജേഷ് സഹദേവന്, കോ-ഓര്‍ഡിനേറ്റര്‍ മനോബി മനോഹരന്, ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുശീല, പ്രചാര സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കോ-ഓര്‍ഡിനേറ്റര്‍ പുത്തൂര്‍ ശോഭനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: