ആലപ്പുഴ: ഭഗവാന് ഗണപതിയെ അവഹേളിച്ച സംഭവത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഷംസീര്‍ തയ്യാറാകണം. ഇത്തരം വാക്കുകളാണ് ജാതിമതചിന്തകള്‍ ഉണ്ടാക്കുന്നത്. മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
എസ്എന്‍ഡിപി യോഗം കായംകുളം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുകീര്‍ത്തി പുരസ്കാര സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കറുടേത് മാപ്പുപറയേണ്ട ജല്പ്പനങ്ങളാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഹിന്ദുക്കള്‍ വഴിയിലെ ചെണ്ടയല്ല. ശുഭകാര്യങ്ങള്‍ക്ക് ഹിന്ദുക്കള്‍ ആദ്യം വണങ്ങുന്നത് ഗണപതിയെ ആണ്. മറ്റ് മതങ്ങളെ തൊട്ടാല്‍ വിടുമോ. സ്പീക്കര്‍ ദുരഭിമാനം വെടിഞ്ഞ് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ നില ഉയരുകയേയുള്ളൂ. അദ്ദേഹം സ്വന്തം സമുദായത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഹിന്ദുവിനെപ്പറ്റി പറഞ്ഞു. അതോടെ ഹിന്ദു കോ-ഓര്‍ഡിനേഷന്‍ ഉണ്ടായി. പറ്റിയ അമളി പിന്‍വലിച്ച് തെറ്റുപറ്റിപ്പോയെന്ന് പറയണം.
മത സൗഹാര്‍ദ്ദം വണ്‍വേ ട്രാഫിക് അല്ല. ഓരോ കാലഘട്ടങ്ങളിലും തന്റെ നിലപാട് പ്രശ്നാധിഷ്ഠിതമായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന് പ്രസിഡന്റ് വി. ചന്ദ്രദാസ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: