ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികള്‍ ഏഴു മുതല്‍ 11 വരെ നഗരചത്വരത്തില്‍ നടക്കും.
ഏഴിന് വൈകിട്ട് മൂന്നിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ എച്ച്.സലാം എംഎല്എഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ സാംസ്കാരിക കലാ സന്ധ്യകള്‍ക്ക് തുടക്കം കുറിക്കും. വൈകിട്ട് അഞ്ചിന് നഗരചത്വരത്തില്‍ നടക്കുന്ന സമ്മേളനം പി.പി ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ അദ്ധ്യക്ഷയാകും.
6.30ന് തിലക് ഡാന്‍സ് കോറിയോസ് ഒരുക്കുന്ന നൃത്തവിരുന്ന്, 7.30ന്ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാട്ടുപാട്ട് തിറയാട്ടം. എട്ടിന് 5.30ന് ഹാര്‍മണി വേള്‍ഡ് ഒര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ജോണ്സണ് മാഷന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മന്ദാരചെപ്പ് 7.30ന് ആലപ്പുഴ സോപാനം ഒര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.
ഒന്‍പതിന് 5.30ന്സിംഗിംങ്ങ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് ‘സ’ അവതരിപ്പിക്കുന്ന ഹൃദയഗീതങ്ങള്‍, 7.30ന് ഗാന്ധിഭവന് തിയേറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന നാടകം. 10ന് 5.30ന് ആലപ്പുഴ നിറവ് നാടന്‍പാട്ടു കൂട്ടം അവതരിപ്പിക്കുന്ന നിറപൊലിയാട്ടം, 7.30ന് ഷൈനിങ് സ്റ്റാര്‍ അവതരിപ്പിക്കുന്ന മിനി മെഗാഷോ. 11ന് 4.30 ന് സമാപന സമ്മേളനം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.
5.30ന് യുവജനോത്സവ പ്രതിഭകളേയും, ടിവി താരങ്ങളെയും അണിനിരത്തി ആലപ്പുഴ നാട്യകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തവസന്തം, 6.30ന് പാടാം കുട്ടനാടിന് ഈണം…പിന്നണി ഗായകന് സുദീപ് കുമാര്‍ നയിക്കുന്ന സംഗീതസന്ധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: