ന്യൂദല്‍ഹി: ഗണപതി ഭഗവാനെയും ഹിന്ദുവിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രാജ്യതലസ്ഥാനത്തും. ദല്‍ഹി കേരള ഹൗസിലേക്ക് നടന്ന നാമജപയാത്രയില്‍ വിശ്വാസികളുടെ പ്രതിഷേധം അലയടിച്ചു. എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്നും രാജിവെച്ചൊഴിയണമെന്നും പ്രതിഷേധത്തില്‍ ആവശ്യമുയര്‍ന്നു.

ദല്‍ഹി ബിജെപി കേരള സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാമജപയാത്ര കേരള ഹൗസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന നടന്ന ധര്‍ണയില്‍ ബിജെപി കേരള സംസ്ഥാന സമിതി അംഗം അനൂപ് ആന്റണി, ബിജെപി ദല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റ് കപില്‍ മിശ്ര, ബിനു മേനോന്‍, വി. ജയകുമാര്‍ നായര്‍, ആര്‍.ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. ദല്‍ഹി ബിജെപി കേരള സെല്‍ ഭാരവാഹികളായ വിജയന്‍, വിനോദ് കല്ലേത്ത്, പത്മകുമാര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: