കോഴിക്കോട് : സ്പീക്കറും മരുമകന് മന്ത്രിയും തമ്മില്‍ ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ വേണ്ടി മത്സരിക്കുകയാണെന്ന് മിത്ത് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ ലഭിക്കുകയെന്ന മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ മരുമകന് പറയുന്നതാണോ ശരിയെന്ന് മഖ്യമന്ത്രി വ്യക്തമാക്കണം.
മിത്ത് പരാമര്‍ശത്തിനെതിരെയുള്ള വിവാദങ്ങള്‍ പെട്ടന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ല. വിവാദം സിപിഎം ഉണ്ടാക്കിയതാണെങ്കില്‍, പ്രസ്താവന തിരുത്തിയോ അല്ലെങ്കില്‍ മാപ്പ് പറഞ്ഞോ വിവാദം അവസാനിപ്പിക്കാന്‍ സാധിക്കാവുന്നതാണ്. സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സിപിഎമ്മിന്റെ പ്രസ്താവനകളില്‍ വ്യക്തതയില്ല. പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ വെച്ച് ഒന്നും ദല്‍ഹിയില്‍ ചെന്ന് മറ്റൊന്നും പറയും. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആര്‍ക്കാണ് കൂടുതല്‍ നേടാന്‍ സാധിക്കുകയെന്ന മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ആ മത്സരത്തില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുകയാണ്. എല്ലാ കാലവും ഈ ആട്ടും തുപ്പും കേരള സമൂഹം സഹിക്കുമെന്ന് വിചാരിക്കരുത്. ഷംസീറിന്റെ പരാമര്‍ശത്തില്‍ വ്യക്തത ഉണ്ടാവണമെന്നും അല്ലാതെ വിവാദം അവസാനിക്കില്ല.
മുഖ്യമന്ത്രി ഈ നാട്ടില്‍ അല്ലേ താമസിക്കുന്നതെന്നും അദ്ദേഹമെന്താണ് വിഷയത്തില്‍ പ്രതികരിക്കാത്തത്. കേരളത്തിലെ സാമുദായിക സംഘടനകളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടും വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കാത്ത സ്പീക്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും ശ്രദ്ധേയമാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പടെ കേരളത്തിലെ സുദായ സംഘടനകള്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ഖേദ പ്രകടനം നടത്താത്ത സ്പീക്കറുടെ സമീപനത്തോട് കോണ്‍ഗ്രസിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം.
പരശുരാമന് എന്നൊക്കെ ഇനി പറയാന്‍ പറ്റുമോ, അത് മിത്താവില്ലെയെന്നും അദ്ദേഹം പരിഹസിച്ചു. അമ്പലത്തില്‍ കൊളുത്തുന്ന നിലവിളക്കും വീട്ടില്‍ കൊളുത്തുന്ന നിലവിളക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കിഴക്ക് ദിശ അറിഞ്ഞുവേണം അമ്പലത്തില്‍ നിലവിളക്ക് കൊളുത്താന്‍. എന്നാല്‍ ഒരു പൊതുവേദിയിലോ പൊതുചടങ്ങിലോ നിലവിളക്ക് കൊളുത്തുന്നത് നമ്മുടെ പൈതൃകമാണ്. കേരളം മതപരമായി നിലവിളക്കിനെ കാണുന്നു. ഗള്‍ഫിലെ പരിപാടികളില്‍ പോലും നിലവിളക്ക് കൊളുത്തുന്നു. കേരളത്തില്‍ മാത്രമാണ് വിളക്ക് കൊളുത്തുന്നത് തെറ്റാണെന്നും നിഷിദ്ധമാണെന്നുമുള്ള വാദം ചില ആളുകള്‍ ഉയര്‍ത്തുന്നത്. മതത്തിനപ്പുറത്താണ് പൈതൃകം അതാര്‍ക്കും നിഷേധിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: