ന്യൂദല്‍ഹി: ബിജെപി അനുകൂല ചിന്തകനും ശാസ്ത്രജ്ഞനുമായ ആനന്ദ് രംഗനാഥന് ഇന്ത്യയിലെ ഭാവി പ്രധാനമന്ത്രിമാരെ പ്രവചിക്കുന്ന വീഡിയോ വൈറലാവുകയാണ്. 2024 മുതല്‍ 2049 വരെയുള്ള കാലഘട്ടത്തിലെ പ്രധാനമന്ത്രിമാരെയാണ് അദ്ദേഹം പ്രവചിക്കുന്നത്.
ആനന്ദ് രംഗനാഥന്റെ വീഡിയോ:
2024ല്‍ മോദി തന്നെ പ്രധാനമന്ത്രിയാവുമെന്നും പക്ഷെ 2026 ആകുമ്പോള്‍ മോദി പ്രധാനമന്ത്രിക്കസേര അമിത് ഷായ്ക്ക് ഒഴിഞ്ഞുകൊടുക്കുമെന്നും ആനന്ദ് രംഗനാഥന് പറയുന്നു. 2026 മുതല്‍ 2029 വരെ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും പറയുന്ന രംഗനാഥന് 2029ല്‍ യോഗി ആദിത്യനാഥിന്റെ യുഗം ആരംഭിക്കുമെന്നും പറയുന്നു.
2024ല്‍ മോദി; 10 വര്‍ഷക്കാലം യോഗി
2029 മുതല്‍ 2034 വരെ യോഗി ആദിത്യനാഥ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. യോഗി വീണ്ടും പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി 2034 മുതല്‍ 2039 വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 2039 മുതല്‍ 2044 വരെ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശര്‍മ്മ പ്രധാനമന്ത്രിയാകുമെന്ന് പറയുന്നു. പിന്നീടുള്ള രണ്ട് വര്‍ഷക്കാലം, 2044 മുതല്‍ 2046 വരെ, അണ്ണാമലൈ പ്രധാനമന്ത്രിയാകുമെന്നും ആനന്ദ് രംഗനാഥന് പറയുന്നു.
രാഹുല്‍ എന്നും പ്രതിപക്ഷ നേതാവ്
2024 മുതല്‍ 2049 വരെയുള്ള ഈ കാലഘട്ടത്തിലെല്ലാം പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും ആനന്ദ് രംഗനാഥന് പ്രവചിക്കുന്നു.
ആനന്ദ് രംഗനാഥന്
രാഷ്ട്രീയം, മാധ്യമം, ശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ച് തുടര്‍ച്ചയായി എഴുതുന്ന വ്യക്തിയാണ് ആനന്ദ് രംഗനാഥന്. മോളിക്യുലാര്‍ മെഡിസിനില്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്നു. ഇന്ത്യയില്‍ നിന്നും നാച്ചുറല്‍ സയന്‍സില്‍ എംഎയും പിച്ച് ഡിയും എടുത്ത അദ്ദേഹത്തിന്റെ സയന്‍സിലുള്ള പോസ്റ്റ് ഡോക്ടറല്‍ പഠനം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ആയിരുന്നു. നാല് നോവലുകളും രചിച്ചു. ദ ലാന്റ് ഓഫ് ദി വില്റ്റഡ് റോസ്, ഫോര്‍ ലവ് ആന്റ് ഓണര്‍, ദ റാറ്റ് ഈറ്റര്‍, സൂഫിള് എന്നിവയാണ് നോവലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: